മദ്ധ്യവയസ്കനെ ഒരുകൂട്ടം യുവാക്കൾ വളഞ്ഞിട്ട് മർദിക്കുന്ന വീഡിയോ പ്രചരിക്കുന്നു; പൊലീസ് അന്വേഷണം തുടങ്ങി

Published : Feb 03, 2025, 08:29 AM IST
മദ്ധ്യവയസ്കനെ ഒരുകൂട്ടം യുവാക്കൾ വളഞ്ഞിട്ട് മർദിക്കുന്ന വീഡിയോ പ്രചരിക്കുന്നു; പൊലീസ് അന്വേഷണം തുടങ്ങി

Synopsis

തോടരികിൽ ഇരുന്ന യുവാക്കളോട് കാരണം തിരക്കിയതിന് പിന്നാലെയായിരുന്നു മർദനം. ലഹരി ഉപയോഗം ചോദ്യം ചെയ്തിനായിരുന്നു ഇതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.

മലപ്പുറം: തിരൂർ തലക്കടത്തൂരില്‍ മധ്യവയസ്കനെ ഒരു കൂട്ടം ചെറുപ്പക്കാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്ത് ലഹരി ഉപയോഗിക്കുന്നത് വിലക്കിയതിനായിരുന്നു ഈ മര്‍ദ്ദനമെന്നാണ് പൊലീസിനു കിട്ടിയ വിവരം. എന്നാല്‍ മര്‍ദ്ദത്തില്‍ ഇതുവരെ പൊലീസിന് ആരിൽ നിന്നും പരാതി കിട്ടിയിട്ടില്ല,

ഒരു മദ്ധ്യവയസ്കനെ നാലഞ്ച് യുവാക്കൾ ചേർന്ന് മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തിരൂരർ തലക്കടത്തൂര്‍ സ്വദേശി കുഞ്ഞീതുവിനാണ് മര്‍ദ്ദനമേറ്റത്. ലഹരി മാഫിയയുടെ കേന്ദ്രമായ ഇവിടെ ഒരു തോടരികില്‍ ഇരുന്ന യുവാക്കളോട് കാരണം തിരക്കിയതിനായിരുന്നു മര്‍ദ്ദനം. കേട്ടാല്‍ അറക്കുന്ന തെറിയും യുവാക്കള്‍ വിളിക്കുന്നുണ്ട്.

ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസില്‍ പരാതി നല്‍കാൻ കുഞ്ഞീതു ആലോചിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി. യുവാക്കളില്‍ ചിലരുടെ രക്ഷിതാക്കളുടെ അഭ്യര്‍ത്ഥയിലാണ് ഇതെന്നാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണ്ടെത്തല്‍. പരാതി നല്‍കുന്നത് തടഞ്ഞ് ലഹരി മാഫിയക്ക് സഹായകരമായി പ്രവര്‍ത്തിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ആഘോഷ രാവുകൾ എത്തി! കനകക്കുന്നിൽ പുഷ്പമേളയും ലൈറ്റ് ഷോയും; തീയതി കുറിച്ചോളൂ, ഡിസംബർ 23
പിറന്നാൾ ആഘോഷത്തിന് ബന്ധുവീട്ടിലെത്തി; ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം