
മലപ്പുറം: വേങ്ങര അരീക്കുളത്ത് ഓടികൊണ്ടിരുന്ന കാറിൽ നിന്നും അമ്മയും കുട്ടിയും റോഡിലേക്ക് തെറിച്ച് വീണു. കൃത്യമായി അടയ്ക്കാതിരുന്ന കാറിന്റെ ഡോറിലൂടെയാണ് ഇരുവരും പുറത്തേക്ക് തെറിച്ച് വീണത്. ഇവർ കാറിൽ നിന്ന് വീഴുന്നത് ശ്രദ്ധയിൽപ്പെട്ട പിന്നാലെ വന്ന മറ്റ് വാഹനങ്ങൾ പെട്ടന്ന് നിർത്തിയതിനാൽ വലിയ ദുരന്തം ഒഴിവായി. റോഡിലേക്കുള്ള വീഴ്ച്ചയിലും അമ്മയ്ക്കും കുട്ടിക്കും കാര്യമായി പരിക്കേറ്റിട്ടില്ല. ആദ്യം കുട്ടിയും പിന്നീട് അമ്മയുമാണ് റോഡിലേക്ക് തെറിച്ച് വീണത്. വെള്ളിയാഴ്ച്ച നടന്ന അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam