
പാലക്കാട് : പട്ടാമ്പിയിൽ പ്രകോപന പ്രസംഗവുമായി സിപിഎം നേതാവ്. പട്ടാമ്പി നഗരത്തിലെ റോഡ് പണി തടയാൻ വന്നാൽ വന്നപ്പോലെ തിരിച്ചു പോകില്ലന്നും ശരീരത്തിലെ ഇറച്ചിയുടെ അര കഷ്ണം തൂക്കം കുറയുമെന്നുമായിരുന്നു പട്ടാമ്പി ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണന്റെ ഭീഷണി. പട്ടാമ്പി നഗരത്തിലെ പൊതുമരാമത്ത് വകുപ്പിന്റെ റോഡ് നവീകരണത്തിന്റെ സന്തോഷം പങ്കുവെക്കാനായി ഡിവൈഎഫൈ സംഘടിപ്പിച്ച വേദിയിലായിരുന്നു ഗോപാലകൃഷ്ണൻ പ്രകോപന പ്രസംഗം നടത്തിയത്. റോഡ് നവീകരണം വർഷങ്ങൾ വൈകിയതിലും, നഗരത്തിൽ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി റോഡിന്റെ വീതി കുറച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി, വീതി കുറച്ചതിൽ വ്യക്തത വരുന്നത് വരെ നവീകരണം നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതാക്കളും പ്രവർത്തകരും റോഡ് നവീകരണം തടയാൻ ശ്രമം നടത്തിയിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam