ആർക്കും സംശയമൊന്നും തോന്നിയില്ല, തിരക്കുള്ള ബസിൽ ക്ഷമയോടെ ചുരിദാറിന്റെ ഷോൾ കൊണ്ട് കൈ മറച്ച് മാല പൊട്ടിച്ച് യുവതി

Published : Aug 09, 2025, 01:08 PM ISTUpdated : Aug 09, 2025, 11:18 PM IST
chain snatching attempt

Synopsis

ഷൊർണൂർ- പട്ടാമ്പി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ യാത്രക്കാരിയുടെ മാല പൊട്ടിക്കാൻ ശ്രമം. സിസിടിവി ദൃശ്യങ്ങളിൽ മോഷണ ശ്രമം വ്യക്തമായി കാണാം. പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പാലക്കാട്: ഒറ്റക്ക് മാത്രമല്ല തിരക്കുള്ള ബസുകളിൽ യാത്ര ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കണമെന്നാണ് ഷൊർണൂർ- പട്ടാമ്പി റൂട്ടിൽ ഓടുന്ന സ്വകാര്യ ബസ്സിനുള്ളിൽ ഉണ്ടായ മോഷണത്തിന്റെ ദൃശ്യങ്ങളിൽ നിന്ന് മനസിലാക്കാനാകുന്നത്. ബസിൽ നിന്ന് വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വാടാനംകുർശിയിൽ വച്ചാണ് സംഭവം.

ബസിലെ യാത്രക്കാരിയായിരുന്ന പെരുമുടിയൂർ സ്വദേശിയായ ഷൊർണൂർ ഐപിടി യിലെ ഉദ്യോഗസ്ഥയുടെ മാല പൊട്ടി കിടക്കുന്നതായി യാത്രക്കാരിൽ ചിലർ വിവരമറിയിച്ചു. കഴുത്തിൽ തപ്പി നോക്കിയപ്പോൾ പൊട്ടിയ മാല. ആദ്യമൊന്ന് ഞെട്ടിയെങ്കിലും കിട്ടിയതും കൊണ്ട് ബസിറങ്ങി. ഓഫീസിലെത്തിയപ്പോൾ വീണ്ടും അമ്പരന്നു. ബാഗിലെ 3000 രൂപയും രേഖകളും നഷ്ടപ്പെട്ടിരിക്കുന്നു. പൊലീസിൽ വിവരം അറിയിച്ചു. പിന്നാലെ ബസിലെ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമത്തിൻറെ തൽസമയ ദൃശ്യങ്ങൾ ലഭിച്ചത്. ദൃശ്യങ്ങളിൽ ഒരു സ്ത്രീ ചുരിദാറിൻറെ ഷാൾകൊണ്ട് മറച്ചുപിടിച്ച് മാല പൊട്ടിക്കാൻ ശ്രമിക്കുന്നത് വ്യക്തമായി കാണാം. ഏറെ നേരം പണിപ്പെട്ട് മാല കഴുത്തിൽ നിന്നും പൊട്ടിച്ചെടുത്തു. എന്നാൽ കഴുത്തിൽ നിന്ന് മാല വേ൪പെട്ടെങ്കിലും അതിനു മുമ്പെ ഇത് മറ്റു യാത്രക്കാരുടെ കണ്ണിൽപെട്ടത് കൊണ്ട് മാല മോഷണം പരാജയപ്പെടുകയായിരുന്നു. മോഷ്ടാവിനായുള്ള ശ്രമം ഊ൪ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ
കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ