എന്നെക്കണ്ട് ഞാൻ തന്നെ പേടിച്ചു ! അമ്പായത്തോട് എ ടി എമ്മിന് പുറത്ത് ഗ്ലാസിലെ പ്രതിബിംബം കണ്ട് അകത്ത് കടക്കാൻ ശ്രമിക്കുന്ന ഉടുമ്പ്; വൈറൽ വീഡിയോ

Published : Oct 31, 2025, 06:17 PM IST
Monitor Lizard

Synopsis

കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് എ ടി എമ്മിന് പുറത്ത് ഉടുമ്പിനെ കണ്ടെത്തി. ഗ്ലാസിലെ സ്വന്തം പ്രതിബിംബം കണ്ട് അകത്ത് കടക്കാൻ ശ്രമിച്ച ഉടുമ്പിനെ കാണാൻ നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പിന്നീട് ഇതിനെ വിരട്ടി ഓടിക്കുകയും ചെയ്തു.

കോഴിക്കോട്: കോഴിക്കോട് ഉടുമ്പിനെ കണ്ടെത്തി. താമരശ്ശേരി അമ്പായത്തോട് അങ്ങാടിയിലുള്ള എ ടി എം ന് പുറത്താണ് ഉടുമ്പ് എത്തിയത്. എ ടി എമ്മിന്റെ ഗ്ലാസിൽ പ്രതിബിംബം കണ്ടതോടെ അകത്തു കടക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. എ ടി എമ്മിനു പുറത്തെ ചില്ലിൽ ഏറെ നേരം തട്ടി നിന്ന ഉടുമ്പിനെ കാണാൻ നാട്ടുകാരും തടിച്ചു കൂടി. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും സ്ഥലം വിടാൻ തയ്യാറാവാത്തതിനെ തുടർന്ന് നാട്ടുകാർ വിരട്ടി ഓടിക്കുകയായിരുന്നു. ഇന്ന് ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഉടുമ്പിന്റെ ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 

 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്