മുറിച്ച മരം വലിച്ചു താഴെയിട്ടപ്പോൾ ദേഹത്ത് വീണു, കാൽ മണ്ണിൽ പുതഞ്ഞതിനാൽ ഓടിമാറാനായില്ല; 52കാരന് ദാരുണാന്ത്യം

Published : Oct 17, 2025, 12:17 PM IST
 tree fell

Synopsis

ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സീപത്തെ വീട്ടിൽ മരം മുറിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

ഹരിപ്പാട്: മരം വെട്ടുന്നതിനിടയിൽ തടി വീണു തൊഴിലാളി മരിച്ചു. ആലപ്പുഴയിലെ കാർത്തികപ്പള്ളി സ്വദേശി കെ സന്തോഷ്‌ (52) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6 മണിയോടെ ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ വീട്ടിൽ മരം മുറിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

മുറിച്ച മരം വലിച്ചു താഴെയിട്ടപ്പോൾ ദേഹത്തേക്ക് വീഴുകയായിരുന്നു. കാൽ മണ്ണിൽ പുതഞ്ഞതിനാൽ സന്തോഷിന് ഓടി മാറാൻ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്നവർ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ: ലക്ഷ്മിക്കുട്ടി. ഭാര്യ : ബിന്ദു, മക്കൾ: സന്ദീപ്, അപർണ.

PREV
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍