വീട്ടുമുറ്റത്ത് കാട്ടാന; ഓടിക്കാൻ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈകൊണ്ട് അടിച്ചു, കർഷകന് പരിക്ക്

By Web TeamFirst Published Jul 16, 2022, 5:30 PM IST
Highlights

കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു.

കൽപ്പറ്റ: പൊഴുതനയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. സേട്ടുക്കുന്ന് മൂത്തേടത്ത് ഷാജിയെയാണ് (50) ആന ആക്രമിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടുമുറ്റത്ത് എത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ തുമ്പിക്കൈ കൊണ്ട് അടിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. തോളെല്ല് പൊട്ടുകയും വാരിയെല്ലിനു പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സേട്ടുക്കുന്ന് പ്രദേശത്ത് ആന ശല്യം പതിവാണ്. ദിവസവും നാട്ടിൽ ഇറങ്ങുന്ന ആനക്കൂട്ടം പ്രദേശത്തെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവാണ്. 

വീടിന് സമീപം കാട്ടാനക്കൂട്ടം, പുറത്തിറങ്ങാന്‍ കഴിയാതെ തൊഴിലാളികള്‍

മൂന്നാര്‍ : മൂന്നാറിലും സമീപപ്രദേശങ്ങളിലും കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസം നടയാര്‍ സൗത്ത് ഡിവിഷനില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന സമുത്ത് കുമാറെന്ന യുവാവിനെ കാട്ടാന ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. സമീപത്തായി ഇന്നും ആന നിലയുറപ്പിച്ചതോടെ തൊഴിലാളികള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയുന്നില്ല. സമാനമായ അവസ്ഥയാണ് വിനോസഞ്ചാരികള്‍ ഏറെയെത്തുന്ന മാട്ടുപ്പെട്ടിയിലും. 

മുടൽമഞ്ഞിൽ കാട്ടാനയുമായി കൂട്ടിയിടിച്ചു, തുമ്പികൈയിൽ തൂക്കി തേയിലക്കാട്ടിൽ വലിച്ചെറിഞ്ഞു; യുവാവ് ആശുപത്രിയിൽ

മാട്ടുപ്പെട്ടി ഇന്റോസീസില്‍ നിലയുറപ്പിച്ചിരിക്കുന്ന കാട്ടാനകള്‍ കോട്ടേഴ്‌സില്‍ നിന്ന് തൊഴിലാളികളെ പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല. ഇതുമൂലം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകുന്നതിനോ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുന്നതിനോ കഴിയുന്നില്ല. വനപാലകരെ സംഭവം അറിയിച്ചെങ്കിലും അവര്‍ എത്തുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഗൂഡാര്‍വിള എസ്റ്റേറ്റില്‍ ഒറ്റതിരിഞ്ഞെത്തിയ കാട്ടാന വെയിന്റിംങ്ങ് ഷെഡ്ിന് സമീപത്തെ വ്യാപാരസ്ഥാപനം നശിപ്പിച്ചു. മൂന്നാമത്തെ പ്രാവശ്യമാണ് വിനോദിന്റെ കട കാട്ടാനകള്‍ തകര്‍ക്കുന്നത്.

click me!