വെള്ളിക്കുളങ്ങര ഹാരിസന്‍ എസ്‌റ്റേറ്റിൽ വീണ്ടും കാട്ടാന ആക്രമണം; അടുക്കള ഗ്രില്ല് തകര്‍ത്തു, സാധനങ്ങൾ തുമ്പിക്കൈ കൊണ്ട് വലിച്ചു പുറത്തിട്ടു

Published : Aug 19, 2025, 11:49 AM IST
Wild Elephant attack

Synopsis

വെള്ളിക്കുളങ്ങര ചൊക്കന എസ്റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിന് നേരെ കാട്ടാന ആക്രമണം. അടുക്കളയിലെ സാധനങ്ങൾ തുമ്പിക്കൈ കൊണ്ട് വലിച്ചു പുറത്തിട്ടു.

തൃശൂർ: വെള്ളിക്കുളങ്ങര ചൊക്കന ഹാരിസന്‍ എസ്‌റ്റേറ്റിലെ മാനേജരുടെ ബംഗ്ലാവിന് നേരെ കാട്ടാനയുടെ ആക്രമണം. ബംഗ്ലാവിനു പുറകിലെ അടുക്കളുടെ ഭിത്തിയിലുള്ള ഗ്രില്ല് തകര്‍ത്ത കാട്ടാന അടുക്കളക്കുള്ളിലുണ്ടായിരുന്ന സാധനസാമഗ്രികള്‍ തുമ്പിക്കൈ കൊണ്ട് വലിച്ചു പുറത്തിട്ടു. ചൊക്കന എസ്റ്റേറ്റിലെ അസിസ്റ്റന്റ് മാനേജര്‍ താമസിക്കുന്ന ബംഗ്ലാവില്‍ തിങ്കളാഴ്ച രാത്രിയിലാണ് സംഭവം. ഗ്രില്ല് തകര്‍ത്ത ശേഷം തുമ്പിക്കൈ അകത്തിട്ട് അടുക്കളയിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍, പലവ്യഞ്ജനങ്ങള്‍ തുടങ്ങിയവ ആന പുറത്തേക്ക് വലിച്ചിട്ടു. അടുക്കളയിലുണ്ടായിരുന്ന മേശയും പുറത്തേക്ക് വലിച്ചിട്ടു. സംഭവസമയത്ത് ബംഗ്ലാവില്‍ ആളുണ്ടായിരുന്നില്ല. 

PREV
Read more Articles on
click me!

Recommended Stories

കൂടെ നിന്ന് ചതിച്ചു, പക്ഷേ ആ 'മറവി' തുണച്ചു, ഡ്രൈവറും സുഹൃത്തും മറിച്ചുവിറ്റ കാർ പിടിച്ചു, തുണച്ചത് ജിപിഎസ് ഓഫാക്കാൻ മറന്നത്
ഭർതൃമതിയായ സ്ത്രീയെ ജോലി വാഗ്ദാനം ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം, തൃശൂരിൽ 59കാരൻ അറസ്റ്റിൽ