Wild Elephant Attack : മൂന്നാറില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കാട്ടാന സമീപത്തെ പെട്ടിക്കടയും തകര്‍ത്തു

Published : Jan 05, 2022, 02:30 PM ISTUpdated : Jan 05, 2022, 03:06 PM IST
Wild Elephant Attack : മൂന്നാറില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച കാട്ടാന സമീപത്തെ പെട്ടിക്കടയും തകര്‍ത്തു

Synopsis

കഴിഞ്ഞ ദിവസം രാത്രി ഒറ്റയാൻ സവാരി കഴിഞ്ഞെത്തിയ റിച്ചാടിന്റെ ഓട്ടോ കുത്തിമലര്‍ത്തുകയും യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു...

ഇടുക്കി: കാടിറങ്ങിയ കാട്ടാന കുറ്റിയാര്‍വാലിയില്‍ പെട്ടിക്കട തകര്‍ത്തു. കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ഭാഗത്തുള്ള പെട്ടിക്കടയാണ് രാത്രി കുട്ടിയുമായി എത്തിയ കാട്ടാനക്കൂട്ടം തകര്‍ത്തത്. ആനകളുടെ കാടുകയറ്റാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍. മൂന്നോളം കൂട്ടമായി എത്തിയ കാട്ടാനകള്‍ മൂന്നാര്‍-സൈലന്റുവാലി റോഡിലെ വിവിധ മേഘലകളില്‍ നാശം വിതയ്ക്കുകയാണ്. 

കഴിഞ്ഞ ദിവസം രാത്രി ഒറ്റയാൻ സവാരി കഴിഞ്ഞെത്തിയ റിച്ചാടിന്റെ ഓട്ടോ കുത്തിമലര്‍ത്തുകയും യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇന്നലെ രാത്രി ആകട്ടെ കുട്ടിയുമായെത്തിയ കാട്ടാനക്കൂട്ടം കുറ്റിയാര്‍വാലിയിലെ സുന്ദരത്തിന്റെ പെട്ടിക്കട തകര്‍ക്കുകയും വില്‍പ്പനക്കായി വച്ചിരുന്ന സാധനങ്ങള്‍ ഭക്ഷിക്കുകയും ചെയ്തു. കാട്ടാനകളുടെ ശല്യം രൂക്ഷമായ സമയത്ത് ആനകളെ കാടുകയറ്റാൻ വനപാലകര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. 

എസ്റ്റേറ്റില്‍ നിന്ന് വിരമിച്ചവര്‍ ഏറെ താമസിക്കുന്നത് സര്‍ക്കാര്‍ അനുവധിച്ച കുറ്റിയാര്‍വാലിയിലെ ഭൂമിയിലാണ്. വരുമാനം കണ്ടെത്താന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ വന്നതോടെ വഴിയോരങ്ങളില്‍ പെട്ടിക്കടയിട്ട് അതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണ് പലരും ജീവിക്കുന്നത്. കാട്ടാനകളുടെ ശല്യം മൂലം ഇപ്പോള്‍ ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവർ.

PREV
Read more Articles on
click me!

Recommended Stories

കണ്ടാല്‍ ബിഗ് ബസിലെ സാധാരണ യാത്രക്കാരന്‍; പക്ഷേ ബാഗ് പരിശോധിക്കാന്‍ പൊലീസെത്തി, വില്‍പ്പനക്കായി കടത്തിയത് 29 ഗ്രാമിലധികം എംഡിഎംഎ
ഇരിക്കുന്നത് കസേരയിൽ, കൈയ്യില്‍ റിമോട്ട്, ടി വി ഓണ്‍; നരിക്കുനിയിൽ മധ്യവയസ്‌കയുടെ മൃതദേഹം വീട്ടിനുള്ളില്‍ കണ്ടെത്തി