പാലക്കാട് ഐഐടി കാമ്പസിനകത്ത് 17 കാട്ടാനകളെത്തി; മതില്‍ക്കെട്ട് തകര്‍ത്തു

By Web TeamFirst Published Sep 20, 2021, 3:37 PM IST
Highlights

കുട്ടിയാനകള്‍ ഉൾപ്പടെയുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തിൽ വനവകുപ്പും നാട്ടുകാരും പടക്കം പൊട്ടിച്ച് ഏറെ പണിപ്പെട്ടാണ് ആനക്കൂട്ടത്തെ കാട് കയറ്റിയത്. 

പാലക്കാട്: പാലക്കാട് ഐഐടി കാമ്പസിനകത്ത് കാട്ടനക്കൂട്ടം. പതിനേഴ് ആനകളടങ്ങുന്ന സംഘമാണ് എത്തിയത്. കഞ്ചിക്കോട് വലിയേരി എന്ന സ്ഥലത്താണ് ആദ്യം കാട്ടനകൂട്ടമെത്തിയത്. നാട്ടുകാര്‍ പടക്കം പൊട്ടിച്ച് തുരത്തിയതോടെ ആനക്കൂട്ടം നേരെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ക്യാമ്പസിൽ മതിൽക്കെട്ട് തകർത്ത് കയറി. ഐഐടിയുടെ പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്ത് രണ്ട് മണിക്കൂറോളം തമ്പടിച്ചു. 

കുട്ടിയാനകള്‍ ഉൾപ്പടെയുണ്ടായിരുന്ന കാട്ടാനക്കൂട്ടത്തെ വനവകുപ്പും നാട്ടുകാരും പടക്കം പൊട്ടിച്ച് ഏറെ പണിപ്പെട്ടാണ് കാട് കയറ്റിയത്. കഞ്ചിക്കോട് മേഖലയിൽ ആനകൾ വ്യാപകമായി കൃഷി നശിപ്പിക്കുന്നുണ്ട്. ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങുന്നത് പതിവായതോടെ ജനങ്ങൾ ഭീതിയിലാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!