
പാലക്കാട് : അരിക്കൊമ്പനും ചക്കക്കൊമ്പനും പിന്നാലെ മാങ്ങാ കൊമ്പനും നാട്ടുകാര്‍ക്ക് തലവേദനയാകുന്നു. മാങ്ങാ പ്രിയനായ മാങ്ങാക്കൊമ്പൻ അട്ടപ്പാടി ചിറ്റൂർ മിനർവയിൽ വീണ്ടുമെത്തി. സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിയ ആന മാങ്ങ പറിച്ച് ഭക്ഷിച്ച ശേഷമാണ് മടങ്ങിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവമുണ്ടായത്. ആന മാവ് കുലുക്കി മാങ്ങ പറിക്കുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ഇന്നലെ രാവിലെയും മേഖലയിൽ മാങ്ങാകൊമ്പൻ ഇറങ്ങിയിരുന്നു. മാങ്ങയുടെ മണം പിടിച്ചെത്തുന്ന കൊമ്പൻ പ്രദേശവാസികൾക്ക് വലിയ തലവേദനയാണുണ്ടാക്കുന്നത്. ആന ശല്യം രൂക്ഷമാണെന്നും ഇരുട്ടിയ ശേഷം പുറത്തിറങ്ങാൻ ഭയമാണെന്നും പ്രദേശവാസികൾ പറയുന്നു. നാട്ടുകാരും വനംവകുപ്പ് സംഘവും ചേര്‍ന്ന് ആനയെ തുരത്താനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും ഇനിയും വിജയിച്ചിട്ടില്ല.
കൂട്ടത്തിലുള്ളവർ സുരക്ഷയൊരുക്കി; കണ്ണൂരിൽ നടുറോഡിൽ കാട്ടാന പ്രസവിച്ചു
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ കാണാം
അരിക്കൊമ്പൻ 'ഓകെയാണ്', തുമ്പിക്കൈയിലെ മുറിവുണങ്ങുന്നു...
കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ തുറന്നു വിട്ട അരക്കൊമ്പൻ കോതയാറിൽ ഡാമിനോട് ചേര്‍ന്നുള്ള പ്രദേശത്ത് തുടരുകയാണ്. ആന ആരോഗ്യവാനെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. തുമ്പിക്കൈയിൽ ഉണ്ടായിരുന്ന മുറിവ് ഉണങ്ങി തുടങ്ങിയിട്ടുണ്ട്. അരിക്കൊമ്പൻ തീറ്റിയെടുക്കുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വനംവകുപ്പ് പുറത്തുവിട്ടിരുന്നു. ആനയെ നിരീക്ഷിക്കുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർ കുതിരവട്ടി മേഖലയിൽ തുടരുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam