
നെല്ലിയാമ്പതി : പാലക്കാട് നെല്ലിയാമ്പതി ചുരത്തിൽ കാറിന് നേരെ കാട്ടാന പാഞ്ഞടുത്തു. പിറകോട്ട് എടുത്ത കാർ താഴ്ച്ചയിലേക്ക് വീഴുന്നതിന് മുൻപ് നിന്നതിനാൽ വലിയ ദുരന്തം ഒഴിവായത്. ചുരത്തിലെ പതിനാലാം വളവില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഒരുമാസത്തിലധികമായി പിടിയാനയും, കുഞ്ഞും ചുരത്തിൽ തുടരുകയാണ്.
അതേ സമയം തൃശൂർ പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. 25ലേറെ ആനക്കൂട്ടമാണ് റബർ തോട്ടത്തിൽ നില ഉറപ്പിച്ചിരിക്കുന്നത്. കാട്ടാനക്കൂട്ടം നില ഉറപ്പിച്ചതോടെ തൊഴിലാളികൾക്ക് ജോലിക്കിറങ്ങാൻ ആയിട്ടില്ല. റബർ തോട്ടത്തിലാണ് ആനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്
ജനവാസ മേഖലയിൽ ആനക്കൂട്ടം ഇറങ്ങിയ വിവരം വനം വകുപ്പിനെ അറിയിച്ചു . എന്നാൽ വിവരം അറിഞ്ഞിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയില്ലെന്ന് നാട്ടുകാർ പറയുന്നു. ആനക്കൂട്ടം ഉള്ള സ്ഥലത്തേക്ക് നിങ്ങൾ പോകേണ്ട എന്നാണ് വനം വകുപ്പ് പറഞ്ഞതെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഈ മേഖലയിൽ തുടർച്ചയായി കാട്ടാന കൂട്ടം ഇറങ്ങുന്നുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam