സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തർക്കും ഉണ്ടാകണമെന്നാണ് പൊലീസ് നിരന്തരം നൽകുന്ന മുന്നറിയിപ്പ്. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്.

തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലെ ട്രെൻഡിങ്ങ് പ്രൊഫൈലുകൾ തുടർച്ചയായി കേസുകളിൽപ്പെടുന്നത് ​ഗൗരവത്തോടെ കണ്ട് പൊലീസ്. ഇൻസ്റ്റ​ഗ്രാമും ഫേസ്ബുക്കും മുതലെടുത്ത് ചതിക്കുഴികൾ ഒരുക്കുന്ന നിരവധി കേസുകൾ ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടിക് ടോക് - റീൽസ് താരം വിനീതിനെ ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്തതും ഇപ്പോൾ പാലക്കാട്ടെ പാലക്കാട്ടെ ഹണി ട്രാപ്പ് കേസിൽ ദേവുവും ഗോകുലും പിടിയിലായതും അതിൽ ചിലത് മാത്രമാണ്.

സോഷ്യൽ മീഡിയയിലെ പൊയ്മുഖങ്ങളെ തിരിച്ചറിയാനുള്ള ജാഗ്രത നമുക്കോരോരുത്തർക്കും ഉണ്ടാകണമെന്നാണ് പൊലീസ് നിരന്തരം നൽകുന്ന മുന്നറിയിപ്പ്. അപരിചിതമായതോ കൃത്രിമമാണെന്ന് തോന്നുന്നതോ ആയ പ്രൊഫൈലുകളിൽ നിന്നുവരുന്ന സൗഹൃദ ക്ഷണം കഴിവതും സ്വീകരിക്കരുത്.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി അടുത്തിടപഴകുന്നത് അവരുടെ വ്യക്തിത്വവും സ്വഭാവവും വ്യക്തമായി മനസിലാക്കിയ ശേഷമാകണം. പൊയ്മുഖങ്ങളുമായി നിങ്ങളെ സമീപിക്കുന്നവർ ഒരിക്കലും ഉദ്ദേശ ശുദ്ധിയുള്ളവരായിരിക്കില്ലെന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, പാലക്കാട്ടെ ഹണിട്രാപ് കേസിൽ കൂടുതൽ പ്രതികളുണ്ടെന്ന സംശയത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം. ഇൻസ്റ്റഗ്രാം താരങ്ങളായ ദേവുവും ഗോകുലും ഇരിങ്ങാലക്കുടയിലെ വ്യവസായിയെ തേൻകെണിയിൽ കുടുക്കിയ ആ സംഭവത്തിൽ ഇതിനകം ആറ് പേർ അറസ്റ്റിലായി കഴിഞ്ഞു. പ്രതികളുടെ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ പൊലീസ് അരിച്ചുപെറുക്കി പരിശോധിക്കുന്നുണ്ട്.

ഇതിൽ നിന്ന് നിർണായകമായ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷകൾ. മലയാളികളുടെ ഇഷ്ടഗാനങ്ങളുടെ അകമ്പടിയോടെയാണ് ദേവു - ഗോകുൽ ദമ്പതികൾ റീൽസുകൾ ചെയ്തിരുന്നത്. ഓരോ പോസ്റ്റിനും ഭേദപ്പെട്ട സ്വീകര്യത തന്നെ ലഭിച്ചിരുന്നു. സ്നേഹം ചൊരിയുന്ന കമന്റുകളാണ് പോസ്റ്റുകൾക്ക് താഴെ വന്നിരുന്നു. എന്നാൽ, ഹണിട്രാപ് കേസിലെ അറസ്റ്റ് വാർത്ത പുറത്ത് വന്നതോടെ കഥ മാറിയ സ്ഥിതിയാണ്. 

'ആർഭാട ജീവിതം തുടരാൻ ഹണിട്രാപ്പ്; ഇരിങ്ങാലക്കുടയിലെ വ്യവസായിയെ വീഴ്ത്തിയത് രണ്ടാഴ്ച കൊണ്ട്'; അന്വേഷണം ഊര്‍ജിതം

'മീശ ഫാൻ ഗേൾ' പേജ്, ക്ലോസപ്പ് റീല്‍സുകള്‍; റീല്‍സ് ഫെയിം വിനീത് സ്ത്രീകളെ വലയിലാക്കിയിരുന്നത് ഇങ്ങനെ