
എറണാകുളം: പട്ടിമറ്റത്ത് യുവതിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ആക്രമണത്തിനു പിന്നിൽ സാമ്പത്തിക തർക്കമെന്ന് പൊലീസ്. സംഭവത്തിൽ അടിമാലി സ്വദേശി പ്രജിയെ പൊലീസ് പിടികൂടിയിരുന്നു. കുന്നത്തുനാട് പൊലീസ് ചികിത്സയിൽ കഴിയുന്ന യുവതിയുടെ മൊഴിയെടുക്കും. ഇന്നലെ യുവാവിനെ നാട്ടുകാർ കെട്ടിയിട്ട് പോലീസിലേൽപ്പിക്കുകയായിരുന്നു. യുവതിയുടെ കൈകൾക്കാണ് വെട്ടേറ്റിരിക്കുന്നത്. യുവതിയെ കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഏറെക്കാലമായി പട്ടിമറ്റത്ത് സ്പെയർ പാർട്ട്സ് കട നടത്തുകയാണ് യുവതി. ഇന്നലെ കടയിൽ കയറി യുവതിയെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.