മകളും പേരക്കുട്ടിയും നോക്കിനില്‍ക്കെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു

Published : Oct 04, 2026, 11:26 PM IST
Thrissur Train Hit Death

Synopsis

തൃശൂരിൽ മകളും പേരക്കുട്ടിയും നോക്കിനില്‍ക്കെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം ഉണ്ടായത്. മുരിങ്ങൂര്‍ സ്വദേശി ഗീതയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

തൃശൂര്‍: മകളും പേരക്കുട്ടിയും നോക്കിനില്‍ക്കെ വീട്ടമ്മ ട്രെയിന്‍ തട്ടി മരിച്ചു. മുരിങ്ങൂര്‍ മണ്ടിക്കുന്ന് ഊട്ടോളി വീട്ടില്‍ ശശിയുടെ ഭാര്യ ഗീത (57) ആണ് മരിച്ചത്. മുരിങ്ങൂര്‍ ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷന് സമീപം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനായിരുന്നു സംഭവം.

ചേര്‍ത്തലയിലുള്ള മകളെ ട്രെയിന്‍ കയറ്റി വിടാനായി എത്തിയതായിരുന്നു ഗീത. മൂവരും റെയില്‍പാളം കടന്നാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. ട്രാക്കിന്റെ തൊട്ടരികില്‍ പ്ലാറ്റ്ഫോമില്‍ മറന്നുവെച്ച ബാഗ് എടുക്കുന്നതിനിടെ ഗീതയെ എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മകള്‍ ശാരിയും പേരക്കുട്ടി ശ്രാവണും നോക്കി നിൽക്കെയായിരുന്നു അപകടം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ചു; ദേശീയപാതയില്‍ കാല്‍നടയാത്രികന് ദാരുണാന്ത്യം
കസ്റ്റഡിയിലെടുത്ത വാഹനം കടത്തിക്കൊണ്ടുപോയ സംഭവത്തിൽ മൂന്നാമത്തെ ട്രക്കും പിടികൂടി ജിഎസ്‌ടി ഇന്റലിജൻസ്