
കൊച്ചി: നായ കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. പുക്കാട്ടുപടി പൂക്കോട്ടുമോളം പുത്തൻപുരയ്ക്കൽ റെജിമോന്റെ ഭാര്യ ഷിനി (46) ആണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ 7.55ഓടെ ഭർത്താവ് ഓടിച്ചിരുന്ന ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡിന് കുറുകെ നായ ചാടിയതോടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും വാഹനം മറിഞ്ഞ് ഷിനി റോഡിലേക്ക് തെറിച്ച് വീഴുകയുമായിരുന്നു.
തലയുടെ പിൻഭാഗത്ത് ഗുരുതരമായി പരുക്കേറ്റ ഷിനിയെ ഉടൻ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മകൻ: കാർത്തിക്. സംസ്കാരം പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് 2.30ന് ആലുവ എടത്തല ശ്മശാനത്തിൽ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam