ആശുപത്രിയിലേക്കുള്ള വഴിയില്‍ മൂന്ന് കിലോമീറ്റര്‍ അകലെ വെച്ച് ഓട്ടോറിക്ഷയില്‍ യുവതിക്ക് സുഖപ്രസവം; തുണയായത് ഡ്രൈവറുടെ മനോധൈര്യം

Published : May 25, 2026, 08:39 PM IST
auto child birth

Synopsis

കോഴിക്കോട് താമരശ്ശേരിയിൽ ആശുപത്രിയിലേക്ക് പോവുകയായിരുന്ന ഗർഭിണിയായ യുവതി ഓട്ടോറിക്ഷയിൽ പെൺകുഞ്ഞിന് ജന്മം നൽകി. ആശുപത്രിയിൽ എത്തുന്നതിന് മുൻപായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കോഴിക്കോട്: വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് പുറപ്പെട്ട പൂര്‍ണഗര്‍ഭിണിയായ യുവതിക്ക് ഓട്ടോയില്‍ സുഖപ്രസവം. താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശിനിയാണ് താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴിയില്‍ അമ്പായത്തോട് വെച്ച് പെണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. കുഞ്ഞും അമ്മയും ആരോഗ്യത്തോടെയിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. യുവതിയുടെ അയല്‍ക്കാരനും ഓട്ടോ ഡ്രൈവറുമായ നാസര്‍ കക്കാട്, മനോധൈര്യം കൈവിടാതെയും ഗതാഗതക്കുരുക്കുകള്‍ക്കിടയിലൂടെയും വാഹനം ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചതും ഇവരുടെ ആരോഗ്യസ്ഥിതിക്ക് തുണയായി.

ഇന്ന് രാവിലെ യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ ഡേറ്റ് ആയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചതായാണ് ലഭിക്കുന്ന വിവരം. വീട്ടിലെത്തിയ ശേഷം വേദന തുടങ്ങിയതോടെ മാതാവിനൊപ്പം നാസറിന്‍റെ ഓട്ടോയില്‍ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തുന്നതിന് മൂന്ന് കിലോമീറ്റര്‍ മുന്‍പാണ് പ്രസവം നടന്നത്. താലൂക്ക് ആശുപത്രിയില്‍ എത്തിയ ഉടന്‍ തന്നെ ഇവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സിറ്റിയിലെ നല്ല ഹോട്ടലും തുണിക്കടയും ആശുപത്രിയുമൊക്കെ ചോദിച്ച് നടക്കേണ്ട, 'വാട്‌സ്അപ്. സിറ്റി'യിൽ തലസ്ഥാന നഗരം അടുത്തറിയാം
പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ വെച്ച് പീഡിപ്പിച്ചത് അഞ്ച് വര്‍ഷം; പോക്‌സോ കേസില്‍ കണ്ണൂര്‍ സ്വദേശിക്ക് 16 വര്‍ഷം കഠിന തടവും പിഴയും