പൂജാ മുറിയിൽ വിളക്ക് കത്തിക്കവെ തീപ്പെട്ടിക്കൊള്ളി വിഷുവിന് വാങ്ങിയ പടക്കത്തിൽ വീണു; വീട്ടിൽ പൊട്ടിത്തെറി

Published : May 11, 2025, 11:25 PM ISTUpdated : May 25, 2025, 04:04 PM IST
പൂജാ മുറിയിൽ വിളക്ക് കത്തിക്കവെ തീപ്പെട്ടിക്കൊള്ളി വിഷുവിന് വാങ്ങിയ പടക്കത്തിൽ വീണു; വീട്ടിൽ പൊട്ടിത്തെറി

Synopsis

പൂജാമുറിയിൽ വിളക്ക് കത്തിക്കുന്നതിനിടെ തീപ്പെട്ടിക്കൊള്ളി സമീപത്തുണ്ടായിരുന്ന പടക്കത്തിൽ വീണതാണ് അപകടകാരണം

പാലക്കാട്: പാലക്കാട് നന്ദിയോട് വീട്ടിലിരുന്ന പടക്കം പൊട്ടിത്തെറിച്ച് സ്ത്രീക്ക് പരിക്കേറ്റു. മേൽപ്പാളത്ത് താമസിക്കുന്ന വസന്ത ഗോകുലത്തിനാണ് (55) പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. പൂജാ മുറിയിൽ വിളക്ക് വെക്കുന്നതിനിടെ സമീപത്ത് സൂക്ഷിച്ചിരുന്ന, വിഷുവിന് ഉപയോഗിച്ച ശേഷം ബാക്കി വന്ന പടക്കത്തിൽ തീപ്പെട്ടി കൊള്ളി അബദ്ധത്തിൽ വീണതാണ് അപകടത്തിന് കാരണമായത്. തീപ്പെട്ടിക്കൊള്ളി വീണതോടെ പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. പൊള്ളലേറ്റ വസന്തയെ ഉടൻ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ ആലപ്പുഴ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത ചേര്‍ത്തലയിൽ പുതിയ പാചക വാതക സിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നു എന്നതാണ്. വീട്ടിലുണ്ടായിരന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടക്കരപ്പള്ളി പഞ്ചായത്ത് 10 -ാം വാര്‍ഡ് ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി വി ദാസപ്പന്റെ വീട്ടിലാണ് അപകടമുണ്ടായത്. വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനലും വാതിലുകളും ഫ്രിഡ്ജും വാഷിങ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു. അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും മകന്‍ വിമലും വീട്ടിലുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേക്കോടുകയായിരുന്നു. തീയാളി സമീപത്ത പുരയിടത്തിലെ മരങ്ങളിലേക്കും പടര്‍ന്നു. ചേര്‍ത്തലയില്‍ നിന്നും അഗ്നിശമനസേനയും എത്തി. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

പുതിയ പാചക വാതക സിലിണ്ടര്‍ ഘടിപ്പിച്ച ശേഷം സ്റ്റൗ കത്തിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ച് വീടിന്റെ ഒരുഭാഗം തകര്‍ന്നത്. വീട്ടിലുണ്ടായിരന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കടക്കരപ്പള്ളി പഞ്ചായത്ത് 10 -ാം വാര്‍ഡ് ആലുങ്കല്‍ ജംഗ്ഷനു സമീപം കണിയാംവെളിയില്‍ ടി വി ദാസപ്പന്റെ വീട്ടിലാണ് അപകടമുണ്ടായത്. വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഒരു ഭാഗവും ജനലും വാതിലുകളും ഫ്രിഡ്ജും വാഷിങ് മെഷീനും തയ്യല്‍മെഷീനും തകര്‍ന്നു. അപകടസമയത്ത് ദാസപ്പനും ഭാര്യ കനകമ്മയും മകന്‍ വിമലും വീട്ടിലുണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദം കേട്ടയുടനെ ഇവര്‍ പുറത്തേക്കോടുകയായിരുന്നു.

PREV
Read more Articles on
click me!

Recommended Stories

20ലേറെ സർവ്വകലാശാലകളുടെ വ്യാജ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും, പൊന്നാനിയിൽ പിടിയിലായത് വൻ മാഫിയ
അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം