
പത്തനംതിട്ട: പത്തനംതിട്ട അടൂർ കിളിവയൽ മർത്തശ്മുനി ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥന സമയത്ത് കാട്ടുപന്നി പാഞ്ഞുകയറി. പള്ളിയുടെ വരാന്തയിൽ നിന്ന സ്ത്രീയെ ഇടിച്ചിട്ടു. സിനി സുനിൽ എന്ന യുവതിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പരിക്ക് സാരമുള്ളതല്ല. പള്ളിയിൽ നിന്ന് പാഞ്ഞുപോയ കാട്ടുപന്നി പിന്നീട് അയൽപക്കത്തെ ഗേറ്റും തകർത്ത് ഓടിപ്പോയി.
ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. കാര്‍ഷിക വിളകള്‍ കാട്ടുപന്നി നശിപ്പിക്കുന്നത് സ്ഥിരമാണ്. അധികാരികള്‍ ഇടപെട്ട് പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇവരുടെ മൂക്കിനും തുടയ്ക്കുമാണ് പരിക്കേറ്റത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam