മാനന്തവാടിയില്‍ അരുംകൊല; യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികൾക്ക് നേരെയും ആക്രമണം, ഒരു കുട്ടിയെ കാണാനില്ല

Published : May 25, 2025, 10:56 PM IST
മാനന്തവാടിയില്‍ അരുംകൊല; യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികൾക്ക് നേരെയും ആക്രമണം, ഒരു കുട്ടിയെ കാണാനില്ല

Synopsis

അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു.

വയനാട്: വയനാട് മാനന്തവാടിയിൽ യുവതിയെ പങ്കാളി കുത്തിക്കൊന്നു. അപ്പപ്പാറയിലെ വാകേരിയിലാണ് സംഭവം. എടയൂർക്കുന്ന് സ്വദേശി അപർണയാണ് മരിച്ചത്. ആക്രമണത്തിൽ യുവതിയുടെ ഒരു കുട്ടിയുടെ ചെവിക്ക് പരിക്കേറ്റു. മറ്റൊരു കുട്ടിയെ കാണാനില്ല. ഈ കുട്ടിയെ കണ്ടെത്താൻ തെരച്ചിൽ നടക്കുകയാണ്. കൊലയ്ക്ക് ശേഷം പങ്കാളിയായ യുവാവ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇയാൾക്കായും പൊലീസ് തെരച്ചിൽ നടത്തുകയാണ്. പങ്കാളിയായ ഗിരീഷ് ആണ് അപർണ്ണയെ കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ 14 വയസ്സുള്ള മകൾ അനർഘക്ക് കഴുത്തിനും ചെവിക്കും പരിക്കേറ്റു. 9 വയസ്സുള്ള അബിനയെയാണ് കാണാതായത്. കുട്ടിക്കായി പൊലീസും നാട്ടുകാരും തെരച്ചിൽ തുടരുകയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'സ്വർണം മുഴുവനും വിറ്റ് തുലച്ചു, നിരന്തരം പണം ആവശ്യപ്പെട്ട് സമ്മർദം'; യുവതിയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കുടുംബം
അജീഷ് ലഹരിക്ക് അടിമ; അച്ഛനെയും അമ്മയെയും കൊന്ന ശേഷം ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു; ആന്തരിക അവയവങ്ങൾ പുറത്തുവന്ന നിലയിൽ