ഒറ്റപ്പാലത്ത് കൊവിഡ് കെയര്‍ സെന്‍ററിന്‍റെ ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി സണ്‍ഷെയ്ഡില്‍ കുടുങ്ങി

Web Desk   | Asianet News
Published : Apr 29, 2020, 04:24 PM ISTUpdated : Apr 29, 2020, 04:28 PM IST
ഒറ്റപ്പാലത്ത് കൊവിഡ് കെയര്‍ സെന്‍ററിന്‍റെ ജനല്‍വഴി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി സണ്‍ഷെയ്ഡില്‍ കുടുങ്ങി

Synopsis

തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ  ജനല്‍ വഴി ഇറങ്ങാന്‍ ശ്രമിച്ച് കുടുങ്ങിയത്. ജനലിലൂടെ സണ്‍ഷെയ്ഡിലെത്തിയ യുവതിക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു.

ഒറ്റപ്പാലം: കൊവിഡ് കെയര്‍ സെന്‍ററില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി കുടുങ്ങി. പാലക്കാട് ഒറ്റപ്പാലം ലക്കിടിയിലെ കൊവിഡ് കെയര്‍ സെന്‍ററിലാണ് സംഭവം. തമിഴ്നാട് സ്വദേശിനിയായ യുവതിയാണ് കെട്ടിടത്തിന്റെ ഒന്നാം നിലയിലെ  ജനല്‍ വഴി ഇറങ്ങാന്‍ ശ്രമിച്ച് കുടുങ്ങിയത്. ജനലിലൂടെ സണ്‍ഷെയ്ഡിലെത്തിയ യുവതിക്ക് താഴേക്ക് ഇറങ്ങാന്‍ കഴിയാതെ കുടുങ്ങുകയായിരുന്നു. ഏപ്രില്‍ 27 നാണ് ഷൊര്‍ണൂരില്‍ നിന്നും ഇവരെ കൊവിഡ് കെയര്‍ സെന്‍ററിലെത്തിച്ചത്. സണ്‍ഷെയ്ഡില്‍ കുടുങ്ങിയ യുവതിയെ അഗ്നിശമമന സേനയെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
"

എറണാകുളത്തുനിന്ന് റെയില്‍പാളത്തിലൂടെ കാസര്‍കോട്ടേക്ക്: ഫറൂഖില്‍ വച്ച് രണ്ട് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരത്ത് നിന്ന് ഗുവാഹത്തിയിലേക്ക്, റെയില്‍ പാളത്തിലൂടെ നടന്നെത്തിയ അസം സ്വദേശി അഞ്ചാം ദിവസം പിടിയില്‍

പാളം പരിശോധനാ വണ്ടിയില്‍ ഒളിച്ചുകടന്നവർക്കെതിരേ നടപടി കടുക്കും!

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഐടിസിയുടെ വ്യാജ ലേബൽ, എത്തിച്ചത് കംബോഡിയയിൽ നിന്ന്; കൊല്ലത്ത് 145 പാക്കറ്റ് വ്യാജ സിഗരറ്റുമായി രണ്ട് പേർ അറസ്റ്റിൽ
കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ