ഉഗ്രൻകുന്നിൽ മരുന്നിനുള്ള ഇല പറിക്കാൻ പോയ യമുന, രാവിലെ പോയിട്ട് മടങ്ങി വന്നില്ല; രാത്രി കണ്ടെത്തിയത് പൊട്ടകിണറ്റിൽ

Published : Aug 13, 2025, 01:03 PM IST
fall in well

Synopsis

കൊല്ലം കൊട്ടാരക്കരയിൽ കാണാതായ 54 കാരിയായ യമുനയെ ഉഗ്രൻകുന്നിലെ പൊട്ടകിണറ്റിൽ കണ്ടെത്തി. മരുന്നുണ്ടാക്കാനുള്ള വള്ളി ഇല പറിക്കാൻ പോയപ്പോൾ കാൽ വഴുതി വീണ യമുനയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലം: കൊല്ലം കൊട്ടാരക്കരയിൽ കാണാതായ വീട്ടമ്മയെ ഉഗ്രൻകുന്നിലെ പൊട്ടകിണറ്റിൽ കണ്ടെത്തി. 54 കാരിയായ യമുനയാണ് ഇന്നലെ രാവിലെ കിണറ്റിൽ വീണത്. മരുന്നുണ്ടാക്കാനുള്ള വള്ളി ഇല പറിക്കാൻ പോയപ്പോൾ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു, നിലവിളിച്ചെങ്കിലും ആൾ താമസമില്ലാത്ത പ്രദേശമായതിനാൽ ആരും കേട്ടില്ല. 

കുടുംബം നടത്തിയ തെരച്ചിലിൽ പൊട്ടക്കിണറ്റിന് സമീപം യമുന സഞ്ചരിച്ച സ്കൂട്ടർ കണ്ടെത്തിയതാണ് നിർണായകമായത്. വിശദമായ പരിശോധനയിൽ രാത്രി 11 മണിയോടെ കിണറ്റിനുള്ളിൽ യമുനയെ കണ്ടെത്തുകയായിരുന്നു. ഫയർഫോഴ്‌സ് എത്തി വിട്ടമ്മയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ക്രിസ്തുമസ്-പുതുവത്സര അവധി; നാട്ടിലേയ്ക്ക് പോകാൻ റെഡിയാകാം, കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ബുക്കിംഗ് ആരംഭിച്ചു
ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്, കോളേജിനെതിരെ ബന്ധുക്കള്‍