പിതാവിൻ്റെ ദേഹത്ത് ചെളി വെള്ളം തെറിപ്പിച്ചു, ചോദ്യം ചെയ്ത മകന് ക്രൂരമർദനം; സംഭവം വർക്കലയിൽ

Published : Sep 30, 2026, 02:44 AM IST
Varkala Attack

Synopsis

തിരുവനന്തപുരം വർക്കലയിൽ യുവാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. ശിവഗിരി സ്വദേശി രാഹുലിനാണ് മർദനമേറ്റത്. പിതാവിൻ്റെ ദേഹത്ത് ചെളി വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദനമുണ്ടായത്.

തിരുവനന്തപുരം: പിതാവിൻ്റെ ദേഹത്ത് ചെളി വെള്ളം തെറിപ്പിച്ചത് ചോദ്യം ചെയ്ത മകനെ ക്രൂരമായി മർദിച്ചെന്ന് പരാതി. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. ശിവഗിരി സ്വദേശി രാഹുലിനാണ് മർദനമേറ്റത്. രാഹുലിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രിയിലാണ് സംഭവം. മീൻപിടിത്തം കഴിഞ്ഞ് പിതാവിനോടൊപ്പം വീട്ടിലേക്ക് പോകുംവഴി സമീപത്തുകൂടി പോയ ബൈക്ക് യാത്രികർ ദേഹത്തേക്ക് ചെളി വെള്ളം തെറിപ്പിക്കുകയായിരുന്നു. ഇത് രാഹുൽ ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാകുകയും രണ്ടംഗ സംഘം ക്രൂരമായി മർദിച്ചെന്നുമാണ് പരാതി. തന്നെ ചീത്തവിളിക്കുകയും ഇടിക്കുകയും ചെയ്തതായി രാഹുൽ പറഞ്ഞു. പിന്നീട് സുഹൃത്തുക്കളുമായെത്തി കമ്പുകൊണ്ട് തൻ്റെ തലയ്ക്കടിച്ചുവെന്നും സ്കൂട്ടർ കാലിൽ കയറ്റിയെന്നും രാഹുൽ പറഞ്ഞു.

രാഹുലിൻ്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് രാഹുൽ പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്. പ്രതികളെ ഉടൻ പിടികൂടുമെന്ന് വർക്കല പൊലീസ് അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞിട്ട് മൂന്നാഴ്ച മാത്രം, കുര്യാക്കോസിൻ്റെ ക്രൂരത; ഭാര്യയെ പത്ത് തവണയെങ്കിലും കുത്തിയെന്ന് പൊലീസ്
മദ്യപിക്കാൻ ഷെയർ ഇടുന്നതിനെച്ചൊല്ലി തർക്കം, സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി: പ്രതിക്ക് ജീവപര്യന്തം തടവ്