തൃശൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Published : Nov 27, 2024, 12:22 PM IST
തൃശൂരിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Synopsis

തൃശൂര്‍ നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രകൻ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി ശ്രീഹരിയാണ് മരിച്ചത്.

തൃശൂര്‍: തൃശൂര്‍ നാട്ടികയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്കൂട്ടർ യാത്രകൻ മരിച്ചു. ചാവക്കാട് തിരുവത്ര സ്വദേശി ശ്രീഹരിയാണ് (23) മരിച്ചത്.ഇന്നലെ രാത്രി 8.45ഓടെ നാട്ടിക പെടോൾ പമ്പിനടുത്താണ് അപകടമുണ്ടായത്. അപകടത്തിൽ യുവാവിന്‍റെ കൈപ്പത്തി അറ്റുപോകാറായ നിലയിലായിരുന്നു. കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. ശ്രീഹരിയെ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നിരുന്നു.

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി വിവാദം; നയൻതാരയ്ക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ

ലക്കാട്ടെ അതൃപ്തരായ ബിജെപി കൗൺസില‍‍ർമാരെ ഉന്നമിട്ട് കോണ്‍ഗ്രസ്; സന്ദീപ് വാര്യർ വഴി ചർച്ച നടത്തിയതായി സൂചന

 

PREV
Read more Articles on
click me!

Recommended Stories

ആതിരപ്പിള്ളിയിൽ 75 കാരനെ കാട്ടാന ചവിട്ടിക്കൊന്നു, ആക്രമിച്ചത് തുമ്പിക്കൈ ഇല്ലാത്ത കുട്ടിയാനക്കൊപ്പം എത്തിയ കാട്ടാനക്കൂട്ടം
അയൽവാസി വീട്ടിലെത്തിയത് ഹെൽമറ്റ് ധരിച്ച്, വീടിനെക്കുറിച്ച് നന്നായി അറിയാം, കണ്ണിൽ മുളക് പൊടി എറിഞ്ഞ് വയോധികയുടെ മാല പൊട്ടിച്ചു