ബുള്ളറ്റ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Published : Feb 23, 2025, 10:23 PM ISTUpdated : Mar 02, 2025, 12:23 AM IST
ബുള്ളറ്റ് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു

Synopsis

 സംസ്കാരം നാളെ വൈകിട്ട് മൂന്നിന്  നടക്കും.

ഹരിപ്പാട് : ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാർത്തികപ്പള്ളി മഹാദേവി കാട് വിഷ്ണു ഭവനത്തിൽ വിഷ്ണു (27)  ആണ് മരിച്ചത്. തിരുവല്ല - കായംകുളം സംസ്ഥാന പാതയിലെ പൊടിയാടി പുളിക്കീഴ് പാലത്തിന് സമീപം വെച്ച് ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. വിഷ്ണു ഓടിച്ചിരുന്ന ബുള്ളറ്റ് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ  തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ എട്ടരയോടെ മരണപ്പെടുകയായിരുന്നു. പിതാവ് :  സാബു മാതാവ് പരേതയായ സിന്ധു. ഭാര്യ : അതുല്യ. മകൾ : റിതു. സംസ്കാരം നാളെ വൈകിട്ട് മൂന്നിന്  നടക്കും.

ഓട്ടോയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറടക്കം ആറ് പേർക്ക് പരിക്ക്

അതിനിടെ ആലപ്പുഴയിൽ നിന്നും പുറത്തുവന്ന മറ്റൊരു വാ‍ർത്ത ഹരിപ്പാട് നിയന്ത്രണം തെറ്റിയ ബസ് വൈദ്യുതി തൂൺ ഇടിച്ച് തകർത്തു എന്നതാണ്. ബസ് സമീപത്തെ പാടത്തേക്ക് ചരിഞ്ഞു. ആനാരി വടക്കേക്കരയിലെ  പായിപ്പാട് - കണ്ണഞ്ചേരി റോഡിൽ ആനാരി ഗുരുമന്ദിരത്തിനു സമീപമാണ് സ്വകാര്യ ബസ് അപകടത്തിൽ പെട്ടത്. തൃക്കുന്നപ്പുഴ - ആയാപറമ്പ് പാണ്ടി റൂട്ടിൽ ഓടുന്ന അച്ചുമോൻ എന്ന  ബസ്സാണ് റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുത പോസ്റ്റിൽ ഇടിച്ചത്. തുടന്ന് റോഡിന്റെ സംരക്ഷണ ഭിത്തിയിൽ തട്ടി നിന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുത തൂൺ ഒടിഞ്ഞു വീണെങ്കിലും ഉടൻ വൈദ്യുത ബന്ധം തനിയെ വിച്ഛേദിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിഞ്ഞു പോയത്. രാവിലെ ആയതിനാൽ ബസിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് സമീപത്തുള്ള കോതേരി പാടത്തേക്ക് മറിയുകയോ, വൈദ്യുത തൂണിൽ ഇടിച്ച സമയത്ത് കമ്പികൾ പൊട്ടി വൈദ്യുതി പ്രവഹിക്കുകയോ ചെയ്തിരുന്നെങ്കിൽ  വൻ ദുരന്തമായി മാറുമായിരുന്നു. യാത്രക്കാരും ബസ് ജീവനക്കാരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. വർഷങ്ങളായി ആയാപറമ്പ് - പാണ്ടി ഭാഗത്ത് നടത്തുന്ന അനധികൃത മണൽ ഖനനവും, മണൽ വഹിച്ചു കൊണ്ടുപോകുന്ന കൂറ്റൻ ടോറസ് ലോറികൾ നിരന്തരം ഓടിയുമാണ് പ്രദേശത്തെ റോഡുകൾ മുഴുവൻ തകർന്നു പോയതെന്ന് നാട്ടുകാർ പറയുന്നു. അനധികൃത മണൽ ഖനനം നിർത്തുവാനോ തകർന്ന റോഡുകൾ നന്നാക്കുവാനോ അധികൃതർ തയ്യാറാകാത്തതു  മൂലമാണ് ഇതുപോലെയുള്ള അപകടങ്ങൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. 

റോഡിലെ കുഴിയിൽ വീണ് ആക്സിൽ ഒടിഞ്ഞ് നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റിലിടിച്ചു; ഒഴിവായത് വൻദുരന്തം

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആറാം തവണയും ഗുരുവായൂര്‍ നഗരസഭ കൈവിടാതെ എൽഡിഎഫ്, മെച്ചപ്പെടുത്തി യുഡിഎഫ്, വളര്‍ച്ചയില്ലാതെ ബിജെപി
പഞ്ചായത്ത് ഭരണത്തിന്റെ തലവര മാറ്റിയ ഒരു വോട്ട്, മുർഷിനയെ ജയിപ്പിച്ച ഒരൊറ്റവോട്ട്; 20 വര്‍ഷത്തിന് ശേഷം വാണിമേൽ പഞ്ചായത്ത് എൽഡിഎഫിന്