ഗുഡ്സും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു; പച്ചക്കറി വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു

Published : Jul 08, 2022, 03:21 PM IST
ഗുഡ്സും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ചു; പച്ചക്കറി വ്യാപാരി വാഹനാപകടത്തില്‍ മരിച്ചു

Synopsis

ഈങ്ങാപ്പുഴയില്‍ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന നവാസ് പച്ചക്കറിയെടുക്കാനായ ഗുണ്ടല്‍പ്പേട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍പ്പെട്ടത്.

കോഴിക്കോട്: ഗുണ്ടല്‍പ്പേട്ടില്‍ വാഹനാപകടത്തില്‍ പച്ചക്കറി വ്യാപാരി മരിച്ചു.  ഇന്ന് രാവിലെ ഗുണ്ടല്‍പേട്ടില്‍ ഉണ്ടായ വാഹനാപകടത്തില്‍ പുതുപ്പാടി  ഈങ്ങാപ്പുഴ പൂലോട് സ്വദേശി നെടുവേലില്‍ നവാസ് (38) ആണ് മരണപ്പെട്ടത്. പച്ചക്കറി വ്യാപാരിയായ നവാസ് സഞ്ചരിച്ചിരുന്ന ഗുഡ്സും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.

ഈങ്ങാപ്പുഴയില്‍ പച്ചക്കറി വ്യാപാരം നടത്തുകയായിരുന്ന നവാസ് പച്ചക്കറിയെടുക്കാനായ ഗുണ്ടല്‍പ്പേട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടത്തില്‍പ്പെട്ടത്. ഗ്യാസ് കയറ്റി വന്ന ലോറിയുമായി ഗുഡ്സ് കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഗുഡ്സ് വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. ഒപ്പമുണ്ടായിരുന്ന രണ്ടുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പിതാവ്: അബ്ദുസമദ് നെടുവേലിൽ, മാതാവ്: നബീസ, ഭാര്യ: സുഹറ, സഹോദരൻ: നജീബ്
മൃതദേഹം നടപടികള്‍ പൂർത്തിയാക്കി  നാട്ടിലെത്തിച്ച ശേഷം സംസ്കരിക്കും. 
 

PREV
Read more Articles on
click me!

Recommended Stories

ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ ചേർത്തല സ്വദേശി വിമാനത്താവളത്തിൽ കുഴഞ്ഞു വീണ് മരിച്ചു
രേഖകളില്ലാതെ കശ്മീരിൽ ചൈനീസ് പൗരൻ, ഫോണിൽ സെർച്ച് ചെയ്തത് 'ആർപിഎഫ് വിന്യാസം, ആർട്ടിക്കിൾ 370' എന്നിവയെക്കുറിച്ച്