മുക്കം കറുത്തപറമ്പ് വാഹനാപകടം, യുവാവ് മരിച്ചു 

Published : Jun 06, 2022, 03:00 PM IST
മുക്കം കറുത്തപറമ്പ് വാഹനാപകടം, യുവാവ് മരിച്ചു 

Synopsis

പട്ടാമ്പി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും മിനി പിക്കപ്പ് ലോറിയും കൂട്ടി ഇടിച്ചായിരുന്നു അപകടം. 

കോഴിക്കോട്: മുക്കം കറുത്തപറമ്പിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പട്ടാമ്പി സ്വദേശി മുഹമ്മദ്‌ ശിഥിലാണ് (22) മരിച്ചത്. മറ്റൊരാൾക്ക്‌ കാലിന് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. മുക്കം കറുത്തപറമ്പിനും വലിയപറമ്പിനും ഇടയിലുള്ള കോളനിപ്പടിയിൽ  രാത്രി 12 മണിയോടുകൂടെയാണ് അപകടം ഉണ്ടായത്. പട്ടാമ്പി സ്വദേശികൾ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും മിനി പിക്കപ്പ് ലോറിയും കൂട്ടി ഇടിച്ചായിരുന്നു അപകടം. 

ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ ഷമീമിനെ വിദഗ്ധ ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. മുക്കം ഫയർഫോഴ്‌സിന്റെയും സന്നദ്ധ സേനാംഗങ്ങളുടെയും അതുവഴി വന്ന യാത്രക്കാരുടെയും പെട്ടന്നുള്ള ഇടപെടൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കാൻ സഹായിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇറച്ചികോഴി മാലിന്യങ്ങള്‍ വാഹനത്തിലെത്തിച്ചു, തെരുവ് നായകള്‍ക്ക് ഭക്ഷണമായി നല്കി, പരാതിയിൽ നടപടി, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി
ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് മരിച്ച ദക്ഷലിന്റെ അയൽ വീട്ടിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി