
ആലപ്പുഴ: ഹരിപ്പാട് എഎസ്ഐയുടെ വീട്ടില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ സ്വദേശിയായ സൂരജാണ് വീടിനോട് ചേര്‍ന്ന ഷെഡില്‍ മരിച്ചത്. ആലപ്പുഴ കനകക്കുന്ന് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ സുരേഷിന്‍റെ മുതുകുളത്തെ കുടുംബ വീട്ടിലാണ് സംഭവം. രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ സൂരജിനെ വീടിനോട് ചേര്‍ന്ന ഷെഡില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശിയാണ് 23 കാരനായ സൂരജ്.
പ്രണയനൈരാശ്യമാണ് മരണത്തിന് പിന്നിലെന്നാണ് പ്രാഥിക നിഗമനം എന്ന് പൊലീസ് പറഞ്ഞു. സുരേഷിന്‍റെ മകളുമായി സൂരജിന് അടുപ്പമുണ്ടായിരുന്നു. ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയ സൂരജ് അമ്മയും സഹോദരനുമായും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഇതിനുശേഷം മടങ്ങിപ്പോയ സൂരജ് തിരികെയെത്തി ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam