15 ലക്ഷം രൂപ ലോട്ടറി അടിച്ചെന്ന് കരുതി, പണം നൽകണമെന്ന് പറഞ്ഞ് ബന്ധുക്കൾ തന്നെ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചു, ഒരാൾ പിടിയിൽ

Published : Jun 02, 2026, 12:40 AM IST
Kidnapping

Synopsis

പാലക്കാട് കഞ്ചിക്കോട് ലോട്ടറിയടിച്ചെന്ന് തെറ്റിദ്ധരിച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു. 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട സംഘം ബന്ധുക്കൾ തന്നെയായിരുന്നു. സംഭവത്തിൽ തിരുനെല്ലായി സ്വദേശി രവീന്ദ്രൻ അറസ്റ്റിലായി.

പാലക്കാട്: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി മർദിച്ച് 15 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ആക്രമണം. പാലക്കാട് കഞ്ചിക്കോടാണ് സംഭവം. കഞ്ചിക്കോട് കെടിസി ജംഗ്ഷൻ തേജസ്സിൽ ബിനുവിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ ഒരാൾ അറസ്‌റ്റിലായി. പിടിയിലായത് തിരുനെല്ലായി സ്വദേശി രവീന്ദ്രൻ. രവീന്ദ്രൻ്റെ ഫോണിൽ നിന്ന് തെളിവുകൾ ശേഖരിച്ചതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 28 ന് രാത്രിയാണ് സംഭവം. വണ്ടിയുടെ ആര്‍സി ബുക്ക് പണയം വെച്ച് പണം നൽകാമെന്ന് പറഞ്ഞാണ് അക്രമി സംഘം ബിനുവിനെ വിളിച്ചു വരുത്തിയത്. പിന്നീട് അകത്തേത്തറയിൽ വെച്ച് 5 അംഗ സംഘം കാറിലെത്തി ബിനുവിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. ചാവടി ചിമ്മണാംപതിയിലെ ഒഴിഞ്ഞ പ്രദേശത്തെ വീട്ടിനുള്ളിലെത്തിച്ച് കെട്ടിയിട്ട് പണം ആവശ്യപ്പെട്ട് അതിക്രൂരമായി മർദിച്ചു ബിനുവിന് 15 ലക്ഷം രൂപ ലോട്ടറി അടിച്ചെന്നായിരുന്നു ആക്രമി സംഘത്തിന്റെ ധാരണ. ഈ പണം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു മർദ്ദനം.

ബിനുവിൻറെ ഉടമസ്ഥതയിലുള്ള 5 കാറുകൾ തട്ടികൊണ്ടുപോകൽ സംഘത്തിൽ ഒരാളുടെ പേരിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ടു. മെയ് 30 ന് തട്ടിക്കൊണ്ടുപോകൽ സംഘം പുറത്ത് പോയതൊടെ ബിനു സാഹസികമായി വീട്ടിൽ നിന്ന് ഇറങ്ങിയോടി ചാവടിയിൽ കമ്പനിയിലേക്ക് ഓടികയറിയ ബിനുവിനെ, നാട്ടുകാർ ചേർന്നാണ് പൊലീസിന്റെ സഹായത്തോടെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ബിനുവിന് കാലിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. പ്രതികൾ ഇവരുടെ ബന്ധുക്കൾ തന്നെയാണ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സ്റ്റോപ്പ് മറന്ന് തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി ട്രെയിൻ, റിവേഴ്സിട്ട് ലോക്കോ പൈലറ്റ് തിരിച്ച് കൊല്ലം സ്റ്റേഷനിലെത്തിച്ചു!
കുട്ടമ്പുഴയിൽ വീടിന് നേർക്ക് കാട്ടാനയാക്രമണം, രാവിലെയെത്തിയ കാട്ടാനക്കൂട്ടം കതകടക്കം തകർത്തു, 2 വർഷത്തിനിടെ നാലാം തവണയെന്ന് കുടുംബം