വീട്ടിലേക്കു പോകുമ്പോൾ പെട്ടെന്ന് മുന്നിൽ ചാടിവീണു, ​ഗുരുതര പരിക്ക്; വാഹനമടക്കം കുത്തിമറിച്ചിട്ട് കാട്ടുപന്നി

Published : Jun 04, 2025, 11:34 AM IST
വീട്ടിലേക്കു പോകുമ്പോൾ പെട്ടെന്ന് മുന്നിൽ ചാടിവീണു, ​ഗുരുതര പരിക്ക്; വാഹനമടക്കം കുത്തിമറിച്ചിട്ട് കാട്ടുപന്നി

Synopsis

രാത്രി 10 മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ സ്വാമി നഗറിൽവെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു.

തിരുവനന്തപുരം: കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. സാമൂഹികപ്രവർത്തകനും ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ജീവനക്കാരനുമായ ഉല്ലാസിനാണ് തിങ്കളാഴ്ച്ച പരിക്കേറ്റത്. രാത്രി 10 മണിയോടെ ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ സ്വാമി നഗറിൽവെച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വാഹനത്തെയടക്കം കുത്തിമറിച്ചതോടെ മുഖത്തും വലതുകാലിനും ഗുരുതരമായി പരിക്കേറ്റ ഉല്ലാസിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

പിന്നാലെ നടത്തിയ പരിശോധനയിൽ വാരിയെല്ലുകൾക്കു പൊട്ടലുണ്ടെന്നു കണ്ടെത്തി. നിലവിൽ തുടർ ചികിത്സയിലാണ്. ജവഹർകോളനി, ചിപ്പൻചിറ, കുട്ടത്തിക്കരിക്കകം തുടങ്ങിയ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. പ്രദേശത്ത് ചികിത്സാസഹായം ഏർപ്പെടുത്തിയും ആംബുലൻസിൽ സൗജന്യസേവനവും നൽകിവരുന്ന ഉല്ലാസ് വന്യമൃഗശല്യം ഒഴിവാക്കാനുള്ള ഇടപെടലടക്കം നടത്തുന്നയാളാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്
പ്രചരണത്തിനിടെ സ്ഥാനാർത്ഥി വാഹനാപകടത്തിൽ മരിച്ചു, വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു