നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ സ്റ്റാർട്ട് ചെയ്ത് റോട്ടിലേക്ക് കേറിയപ്പോൾ കാറിടിച്ചു; യുവാവിന് ദാരുണാന്ത്യം

Published : May 23, 2025, 11:13 AM ISTUpdated : May 23, 2025, 11:14 AM IST
നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ സ്റ്റാർട്ട് ചെയ്ത് റോട്ടിലേക്ക് കേറിയപ്പോൾ കാറിടിച്ചു; യുവാവിന് ദാരുണാന്ത്യം

Synopsis

മുന്‍ എംഎല്‍എ പരേതനായ പി.പി.വി. മൂസയുടേയും പരേതയായ ജമീല കൊയ്ത്തികണ്ടിയുടേയും മകനാണ്.

മാനന്തവാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മന്‍സിലില്‍ സബാഹ് (33) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മുന്‍ എംഎല്‍എ പരേതനായ പി.പി.വി. മൂസയുടേയും പരേതയായ ജമീല കൊയ്ത്തികണ്ടിയുടേയും മകനാണ്. കഴിഞ്ഞ ശനിയാഴ്ച കല്‍പ്പറ്റ ടൗണിലായിരുന്നു അപകടം. റോഡരികില്‍ നിര്‍ത്തിയിരുന്ന സ്‌കൂട്ടര്‍ സ്റ്റാര്‍ട്ട് ചെയ്ത് സിഗ്നല്‍ ഇട്ട് റോഡിലേക്ക് കയറവെ നോക്കുന്നതിനിടയില്‍ പിറികിലൂടെയെത്തിയ കാര്‍ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സബാഹിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കഴിഞ്ഞ ദിവസം പിടിയിലായ കബൂത്തർ ഭായിയുടെ സഹായി, എറണാകുളം കെഎസ്ആർടിസി സ്റ്റാന്‍റ് പരസരത്ത് ചുറ്റിക്കറങ്ങിയത് ഹെറോയിനുമായി; അറസ്റ്റിൽ
മാങ്കാവിൽ വാടക വീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, മരിച്ചത് ഫർണിച്ചർ ഷോപ്പ് ജീവനക്കാരൻ സന്തോഷ്