
തൃശൂര്‍: ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന പതിനെട്ടുകാരിയെ ക്ഷേത്ര പൂജാരി ലൈംഗിക ഉദ്ദേശ്യത്തോടെ ദേഹത്തു കയറിപ്പിടിച്ചു മാനഹാനി വരുത്തിയ കേസ്സില്‍ പ്രതിയായ കര്‍ണ്ണാടക, ദക്ഷിണ കന്നട ഡിസ്ട്രിക്, കൗവ്കര്‍ട്ടി വില്ലേജ് നെല്ലിത്തട്ക വീട്ടില്‍ പ്രതീക് മെഹന്തലിനെ 4 വര്‍ഷം കഠിന തടവിനും 1 ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് ആര്‍ സുരേഷ് കുമാര്‍ ആണ് ശിക്ഷാ വിധി പുറപ്പെടുവിച്ചത്.
പിഴ അടക്കാത്ത പക്ഷം 8 മാസം കൂടി അധിക തടവ് അനുഭവിക്കണം. 2025 മെയിൽ ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങര അമ്പലത്തില്‍ തൊഴാനായി എത്തിയ യുവതിയോടാണ് ഇയാൾ മോസമായി പെരുമാറിയത്. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വാടാനപ്പള്ളി പൊലീസ് കേസെടുത്തത്. അന്നത്തെ വാടാനപ്പള്ളി എസ് ഐ ആയിരുന്ന വിജു ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. എസ്. ഐ. ശ്രീലക്ഷ്മി, എസ്.സി. പി.ഒ. ബൈജു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
പ്രോസിക്യൂഷനു വേണ്ടി 7 സാക്ഷികളെ വിസ്തരിക്കുകയും 8 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി എന്നിവര്‍ ഹാജരായി. വിസ്താരവേളയില്‍ ലെയ്‌സണ്‍ ഓഫീസര്‍ എ എസ് ഐസിന്ധു കോടതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam