ഞായറാഴ്ച വൈകിട്ടോടെ വീടിൻ്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു.
തിരുവനന്തപുരം : വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ തക്കം നോക്കി മോഷണം. വെഞ്ഞാറമൂട്ടിൽ വീട് കുത്തിത്തുറന്ന് വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും ഉൾപ്പെടെ 14 ലക്ഷം രൂപയുടെ സാധനങ്ങൾ കവർന്നു. വെഞ്ഞാറമൂട് ആലന്തറ തനിമയിൽ വിജയകുമാരിയുടെ വീട് കുത്തിത്തുറന്നാണ് ആഭരണങ്ങൾ മോഷ്ടിച്ചത്. വെള്ളിയാഴ്ച വീട്ടുകാർ കോയമ്പത്തൂരിൽ ക്ഷേത്ര ദർശനത്തിനായി പോയിരുന്നു.
ഞായറാഴ്ച വൈകിട്ടോടെ വീടിൻ്റെ ഗേറ്റ് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ വിവരം വീട്ടുകാരെ അറിയിച്ചിരുന്നു. വിവരം അറിഞ്ഞ് തിങ്കളാഴ്ച പുലർച്ചെ തിരികെ എത്തിയ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് വീട്ടിൽ കവർച്ച നടന്നതായി കണ്ടെത്തിയത്. വീട്ടിലെ ഗേറ്റിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കൾ വാതിലുകളും അലമാരകളും പൊളിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന 14 ലക്ഷത്തോളം രൂപയുടെ വജ്രാഭരണങ്ങളും സ്വർണാഭരണങ്ങളും നഷ്ടപ്പെട്ടതായാണ് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വെഞ്ഞാറമൂട് സി.ഐ സൈജുനാഥിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
അയല്‍വാസിയെ തട്ടിക്കൊണ്ടുപോയി സ്വര്‍ണ്ണാഭരണം കവര്‍ന്നു; യുവാവ് പിടിയില്‍
തൃശൂർ: തൃശൂരിലെ പൂമല ചോറ്റുപാറ സ്വദേശയെ തട്ടിക്കൊണ്ടുപോയി സ്വർണാഭരണം തട്ടിയെടുത്ത കേസിലെ പ്രതികളിൽ ഒരാളെ അറസ്റ്റ്റ് ചെയ്തു. ചെറുതുരുത്തി കല്ലേക്കണ്ടിൽ സനൂഷിനെയാണ് ചോറ്റുപാറ സ്വദേശി സനു സണ്ണിയുടെ സ്വര്‍ണ്ണാഭരണം തട്ടിയെടുത്ത കേസില്‍ ഷാഡോ പോലീസും ചെറുതുരുത്തി പൊലീസും ചേർന്ന് അറസ്റ്റുചെയ്തത്. ഇക്കഴിഞ്ഞ ജൂലായ് ഒന്‍പതിനാണ് സംഭവം നടന്നത്.
ചെറുതുരുത്തി കലാമണ്ഡലത്തിനു സമീപം പൈനാപ്പിൾ തോട്ടത്തിൽ വച്ചാണ് സനു സണ്ണിയെ അയൽവാസിയായ സനൂഷും കൂട്ടാളികളും മര്‍ദ്ദിച്ച് സ്വർണാഭരണം തട്ടിപ്പറിച്ചത്. നിരവധി കഞ്ചാവു കേസുകളിൽ പ്രതിയായ റജീബ് എന്ന ഓന്ത് റജീബും ഇയാളുടെ സഹോദരൻ ഷജീറും കൂട്ടാളിയായ അലിയുമാണ് സനുവിനെ മര്‍ദ്ദിച്ചത്.
സംഭവം കേസായതോടെ പ്രതികള്‍ ഒളിവിൽ പോയി. ഇവരുടെ ഒളിത്താവളങ്ങളെക്കുറിച്ച് കമ്മീഷണറുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അന്വേഷിച്ചു വരികയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ചെറുതുരുത്തി നെടുമ്പുര പ്രദേശത്തെ ഒരു ഒഴിഞ്ഞ പറമ്പിൽ പ്രതികള്‍ ഒളിവിൽ കഴിയുന്നതായി രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കേസിലെ മൂന്നാം പ്രതി സനൂഷ് പൊലീസ് പിടിയിലായത്. മറ്റുള്ളവരെക്കുറിച്ച് അന്വേഷണം തുടരുകയാണ്.
Read More : മൊബൈലില്ല, സ്ഥിരമായി ഒരിടത്തും താമസിക്കില്ല; സംസ്ഥാനത്ത് പറന്ന് നടന്ന കള്ളൻ ഒടുവിൽ പിടിയിൽ
