
തൃശൂര്‍: യുവതിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും നാലുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ പ്രതി അറസ്റ്റില്‍. വെങ്കിടങ്ങ് പാടൂര്‍ തങ്ങള്‍പടിക്കടുത്ത് താമസിക്കുന്ന ചക്കംകണ്ടം അങ്ങാടിത്താഴം സ്വദേശി കറംപ്പം വീട്ടില്‍ ആഷിക് (38) എന്നയാളെയാണ് എസ്.ഐ. കെ.ആര്‍. ബിജു നെടുമ്പാശേരി എയര്‍ പോര്‍ട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്.
2020 ല്‍ പ്രതി പലദിവസങ്ങളിലായി യുവതിയുടെ വീട്ടിലെത്തി ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. യുവതിയില്‍നിന്നും പല തവണയായി വാങ്ങിയ നാലു ലക്ഷം രൂപ തിരികെ കൊടുക്കാനും തയാറായില്ല. സംഭവത്തിന് ശേഷം വിദേശത്ത് ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ നാട്ടിലേക്ക് മടങ്ങിവരുമ്പോഴാണ് അറസ്റ്റിലായത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam