
കൊച്ചി: ഹോസ്റ്റലിൽ താമസിക്കാൻ എത്തിയ ആളെന്ന വ്യാജേന ബോയ്സ് ഹോസ്റ്റലിൽ പ്രവേശിച്ച് ലാപ്ടോപ്പ് കവർന്ന കേസിൽ മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശിയായ റെജിൻ അലി(35)യെ പാലാരിവട്ടം പൊലീസ് പാലക്കാട്ടെ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തു. ജൂൺ 11-ന് ഉച്ചയ്ക്ക് 3.45-ഓടെയായിരുന്നു സംഭവം. താമസിക്കാനുള്ള മുറി മൊബൈൽ ആപ്പിലൂടെ കണ്ടെത്തിയ പ്രതി, പരാതിക്കാരനായ യുവാവ് താമസിച്ചിരുന്ന തമ്മനത്തെ ബോയ്സ് ഹോസ്റ്റലിലെത്തി. ഇതിനിടെ പരാതിക്കാരന്റെ ബാഗിൽ സൂക്ഷിച്ചിരുന്ന ഏകദേശം 50,000 രൂപ വില വരുന്ന ലാപ്ടോപ്പ് കൈക്കലാക്കി കടന്ന് കളയുകയായിരുന്നു.
കവർച്ചയ്ക്ക് ശേഷം ഫോൺ നമ്പർ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയ പ്രതിയെ സെല്ലിന്റെ സഹായത്തോടെയാണ് തിരിച്ചറിഞ്ഞത്. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിന്നീട് പാലക്കാട്ട് എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശ പ്രകാരം എറണാകുളം റൂറൽ സൈബർ പൊലീസ് നടത്തിയ അന്വേഷണമാണ് അറസ്റ്റിലേക്ക് നയിച്ചത്. പ്രതി തൃശ്ശൂരിലുള്ള മറ്റൊരാൾക്ക് വിറ്റ ലാപ്ടോപ്പ് പൊലീസ് തിരിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam