സംഭവശേഷം പിന്നെയും മറ്റു ബസ് ഇല്ലാത്തതിനാൽ ഇതേ ബസിൽ തന്നെ സ്കൂളിൽ പോയ്കൊണ്ടിരുന്ന കുട്ടി പ്രതിയെ പിന്നെയും കണ്ട് ഡിപ്രെഷനിൽ ആയി. കുട്ടിയെ ചികിത്സയ്ക്കായി സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്.

തിരുവനന്തപുരം: പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ബസ് കണ്ടക്ടർ ആയ പ്രതി അരുവിക്കര ചാണിച്ചാൽക്കടവ് സ്വദേശി അരുൺകുമാർ (46) നെ അഞ്ച് വർഷം കഠിനതടവും പതിനയ്യായിരം രൂപ പിഴയ്ക്കും അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു. പിഴ ഒടുക്കാത്ത പക്ഷം ആറു മാസം കൂടുതൽ ആയി ശിക്ഷ അനുഭവിക്കണം. 2024 സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. വെള്ളനാട് നിന്നും കിഴക്കേക്കോട്ട പോകുന്ന ബസിൽ വച്ചായിരുന്നു സംഭവം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിജീവിത രാവിലെ സ്ഥിരമായി സ്കൂളിൽ പോകുന്ന ഇതേ ബസിലെ കണ്ടക്ടർ ആയ പ്രതി, ബസ് മരുതുംകുഴി ഭാഗത്ത് എത്തിയ സമയം തിരക്കിനിടയിൽ നിന്ന പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന കുട്ടി വിവരം പുറത്ത് പറഞ്ഞില്ല. സംഭവശേഷം പിന്നെയും മറ്റു ബസ് ഇല്ലാത്തതിനാൽ ഇതേ ബസിൽ തന്നെ സ്കൂളിൽ പോയ്കൊണ്ടിരുന്ന കുട്ടി പ്രതിയെ പിന്നെയും കണ്ട് ഡിപ്രെഷനിൽ ആയി. കുട്ടിയെ ചികിത്സയ്ക്കായി സൈക്കോളജിസ്റ്റിനെ കാണിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് അറിയുന്നത്. 

പ്രോസീക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ .ആർ.എസ് വിജയ് മോഹൻ, അഭിഭാഷകർ ആയ അഡ്വ. സുരഭി. പി, അഡ്വ. രവിശങ്കർ തമ്പി എച്ച് എന്നിവർ ഹാജരായി. അരുവിക്കര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആയ സുനിൽകുമാർ. എൻ, മ്യൂസിയം സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ഷിജു. വി. എൽ എന്നിവർ ആണ് കേസ് അന്വേഷിച്ചത് പ്രോസീക്യൂഷൻ 17 സാക്ഷികളെ വിസ്തരിച്ചു 25 രേഖകളും ഹാജരാക്കി.