പെരുമ്പാവൂരിലെ ഭായ് കോളനിയിൽ നിന്ന് ജവാദിനെ പൊലീസ് കൈയോടെ പൊക്കി, മോഷ്ടിച്ചത് 30 കുപ്പി വെളിച്ചെണ്ണ!

Published : Aug 09, 2025, 01:09 AM IST
Coconut oil theft

Synopsis

സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭായ് കോളനിയിൽ നിന്നാണ് ജവാദിനെ പൊലീസ് പിടികൂടിയത്.

കൊച്ചി: പലചരക്കുകടയിൽ നിന്ന് 30 കുപ്പി വെളിച്ചെണ്ണ മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവയിലെ തോട്ടുമുക്കത്തെ കടയിൽ നിന്നാണ് ഇയാൾ വെളിച്ചെണ്ണ, പഴവർ​ഗം, പാലുൽപ്പന്നങ്ങൾ, സോഫ്റ്റ് ഡ്രിങ്കുകൾ, പണം എന്നിവ മോഷ്ടിച്ചത്. സംഭവത്തിൽ അതിഥി തൊഴിലാളിയായ ജവാദ് അലി അറസ്റ്റിലായി. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഭായ് കോളനിയിൽ നിന്നാണ് ജവാദിനെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. കടയുടമ പരാതി നൽകിയതിനെ തുടർന്നാണ് പൊലീസ് അന്വേഷിച്ചത്.

PREV
Read more Articles on
click me!

Recommended Stories

സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു
ആലുവ റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കുഴഞ്ഞുവീണ് യുവാവ് മരിച്ചു