പെൺ വേഷം ധരിച്ച് പള്ളിയിലെത്തി, പൊലീസിനോട് പേര് പറഞ്ഞത് റോമിയോയെന്ന്; യുവാവ് കസ്റ്റഡിയിൽ

Published : Aug 05, 2025, 11:21 AM IST
arrest

Synopsis

ചുരിദാർ ധരിച്ചാണ് യുവാവ് പള്ളിക്കുള്ളിൽ കയറിയത്. അഗളി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പാലക്കാട്: അട്ടപ്പാടി ഗൂളിക്കടവ് ഫാത്തിമ മാതാ പള്ളിയിൽ പെൺ വേഷം ധരിച്ച് കയറിയ ആൾ പിടിയിൽ. ചുരിദാർ ധരിച്ചാണ് യുവാവ് പള്ളിയിലെത്തിയത്. അഗളി പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. റോമിയോ എന്നാണ് പൊലീസിനോട് പേര് പറഞ്ഞത്. ഇയാളുടെ കയ്യിൽ ഫോണോ മറ്റ് തിരിച്ചറിയൽ രേഖകളോ ഇല്ലെന്ന് പൊലീസ് പറയുന്നു. മദ്യപിച്ച് കിടന്നുറങ്ങിയതെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി.

 

PREV
Read more Articles on
click me!

Recommended Stories

കുടുംബ വീട്ടിൽ പോകുന്നതിനിടെ അബദ്ധത്തിൽ സെപ്റ്റിക് ടാങ്കിൽ വീണു, 3 വയസുകാരന് ദാരുണാന്ത്യം
ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ തർക്കം, അച്ഛനെയും മകനെയും സുഹൃത്തിനെയും കുത്തിവീഴ്ത്തി, പ്രതി പിടിയിൽ