
ചാരുംമൂട്: ആലപ്പുഴയില്‍ കസ്റ്റഡിയിൽ എടുത്ത യുവാവ് ലോക്കപ്പിൽ ആത്മഹത്യക്ക് ശ്രമിച്ചു. ലോക്കപ്പിലെ ശുചി മുറിയിലാണ് ഇലിപ്പക്കുളം പ്രകാശ് ഭവനത്തിൽ പ്രിൻസാണ് ( 23 ) ആത്മഹത്യക്ക് ശ്രമിച്ചത്. വള്ളികുന്നം സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പ്രിൻസിനെയും സുഹൃത്ത് അശ്വിനെയുമാണ് (21) പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇരുവരും മദ്യ ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എന്നാൽ ഇവരെ യഥാസമയം മെഡിക്കൽ പരിശോധനക്ക് വിധേയമാക്കാതിരുന്നത് പൊലീസുകാരുടെ വീഴ്ചയായി. സ്റ്റേഷനിൽ എത്തിച്ച ഇരുവരെയും ലോക്കപ്പ് മുറിയിൽ അടക്കുകയായിരുന്നു. ഷർട്ട് ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ടാണ് ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് വിവരം. നിരീക്ഷണ കാമറയിലൂടെ സംഭവം പാറാവ് ചുമതലക്കാരന്റെ ശ്രദ്ധയിൽപ്പെട്ടുകയായിരുന്നു.
തുടർന്ന് ഇയാളെ കറ്റാനത്തെ സ്വകാര്യാശുപതിയിലും അവിടെ നിന്ന് കായംകുളം ഗവ. ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജിലേക്കും മാറ്റി. ഇതിനിടെ വിഷയത്തില്‍ സ്റ്റേഷനിലെ പൊലീസുകാരുടെ വീഴ്ച സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവി റിപ്പോർട്ട് തേടിയതായാണ് സൂചന. ഇവരെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ മദ്യലഹരിയിൽ പിടിച്ചവരെ വൈദ്യ പരിശോധനക്ക് വിധേയമാക്കണമെന്ന നിയമം പാലിച്ചില്ലെന്നാണ് ആരോപണം.
പ്ലെയര്‍ ഉപയോഗിച്ച് പല്ലു പറിക്കല്‍, ജനനേന്ദ്രിയം തകര്‍ക്കല്‍; എഎസ്പിയുടെ കസേര തെറിച്ചു
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തൃപ്പൂണിത്തുറ ഹില്‍പാലസില്‍ പൊലീസ് കൈ കാണിച്ചിട്ടും വാഹനം നിര്‍ത്താതെ പോയതിനേ തുടര്‍ന്ന് പൊലീസ് പിന്തുടര്‍ന്ന് പിടികൂടിയ യുവാവ് മരിച്ചിരുന്നു. ഹെല്‍മറ്റ് ഊരിയതിന് പിന്നാലെ പൊലീസ് യുവാവിന്റെ മുഖത്തടിച്ചിരുന്നു. വലിച്ച് ജീപ്പിൽ കയറ്റിയ യുവാവ് സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണ കാരണം ഹൃദയാഘാതമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്.
തൃപ്പൂണിത്തുറയിലെ മനോഹരന്റെ മരണം; മർദ്ദിച്ചത് എസ് ഐ മാത്രമാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam