തിരുനെല്ലിയിൽ മദ്യലഹരിയില്‍ വാക്കുതര്‍ക്കം; മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

Published : May 07, 2022, 02:53 PM ISTUpdated : May 07, 2022, 02:54 PM IST
തിരുനെല്ലിയിൽ മദ്യലഹരിയില്‍ വാക്കുതര്‍ക്കം; മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു

Synopsis

ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനു എന്ന യുവാവാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് മരിച്ചത്.   

തിരുനെല്ലി: വയനാട് തിരുനെല്ലിയിൽ മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിനിടയിൽ മർദനമേറ്റ യുവാവ് മരിച്ചു. തിരുനെല്ലി കാളാംങ്കോട് കൊളനിയിലെ ബിനു ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയുണ്ടായ തർക്കത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിനു കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് മരിച്ചത്. 

പരിക്കേറ്റ ബിനുവിനെ അയൽവാസികളാണ് അപ്പപ്പാറ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും  എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാളാംങ്കോട് കോളനിവാസികളായ മൂന്ന് പേരെ തിരുനെല്ലി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ബിനുവിന്‍റെ അയല്‍വാസികളായ നാരായണന്‍, മോഹനന്‍, ചന്ദ്രന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.  ഇവരെ ചോദ്യം ചെയ്തുവരികയാണ്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

"

PREV
Read more Articles on
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി