
തകഴി: ആലപ്പുഴ കൈനകരിയിൽ നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കൈനകരി പഞ്ചായത്ത് ഒൻപതാം വാർഡ് തൊട്ടുവാത്തല ചാണാംപള്ളിയിൽ ഷിന്റു (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ടുമണിയോടെ വാർഡിലെ പൗവ്വത്ത് തോട്ടിലേക്കാണ് കാർ മറിഞ്ഞത്. ഒരു ബന്ധുവിനെ വീട്ടിൽ കൊണ്ടുവിട്ടശേഷം തിരികെ വരുമ്പോൾ പഞ്ചായത്ത് റോഡിൽനിന്ന് കാർ വെള്ളത്തിലേക്ക് പതിക്കുകയായിരുന്നു.
വലിയ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് കാർ തോട്ടിൽനിന്ന് ഉയർത്തിയത്. തോടിന് ആഴം കൂടുതലായിരുന്നത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. മൃതദേഹം ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ നെടുമുടി പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. റിട്ടയേർഡ് സൈനിക ഉദ്യോഗസ്ഥൻ ജോഷിയാണ് ഷിന്റുവിന്റെ പിതാവ്. മാതാവ്: ഷിബി. ഭാര്യ: അഞ്ചിത. മകൾ: ഏഴുമാസം പ്രായമുള്ള മിൻഹ. സഹോദരൻ: ഷിദിൻ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam