Asianet News MalayalamAsianet News Malayalam

മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു; മേൽക്കൂരയും കൊപ്രയും കത്തിനശിച്ചു

മുക്കം അഗ്നി രക്ഷ നിലയിത്തിലെ സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള പ്രവർത്തന മൂലം തൊട്ടടുത്തുള്ള വീടിനും മറ്റു ബിൽഡിങ്ങിലേക്കു തീ പടരാതെ തീ അണച്ചു. 

coconut oil mill caught fire The roof and copra were burnt fvv
Author
First Published Mar 27, 2023, 7:35 AM IST

കോഴിക്കോട്: മുക്കത്ത് വെളിച്ചെണ്ണ മില്ലിന് തീപിടിച്ചു മേൽക്കുരയും കൊപ്രയും കത്തിനശിച്ചു. കാരശ്ശേരി ജംഗ്ഷനിൽ സലിം ചോനോത്ത് എന്ന ആളുടെ ഉടമസ്ഥതയിലുള്ള സി.എം. ഫ്ലോർമിൽ ആൻഡ് ഓയിൽ മില്ലിലെ കൊപ്ര ഉണക്കുന്ന ഡ്രൈയറിൽ തീപിടിച്ചത്. മേൽക്കൂരയും കോപ്രയും കത്തി നശിച്ചു. മുക്കം അഗ്നി രക്ഷ നിലയിത്തിലെ സേനാംഗങ്ങളുടെ ദ്രുതഗതിയിലുള്ള പ്രവർത്തന മൂലം തൊട്ടടുത്തുള്ള വീടിനും മറ്റു ബിൽഡിങ്ങിലേക്കു തീ പടരാതെ തീ അണച്ചു. 

മുക്കം രക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റേഷൻ ഓഫീസര്‍ സി. എം. മുരളീധരൻ, എം.സി മനോജ്  നാസർ. കെ എന്നിവരുടെ നേതൃത്വത്തിൽ സേനാംഗങ്ങൾ തീ അണച്ചത്. ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ജലീൽ ഓ, സലീം വി നജുമുദീൻ, ജയേഷ് കെ ടി, സനീഷ് ചെറിയാൻ നിയാസ്, രത്നരാജൻ , രവീന്ദ്രൻ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായത്. 

നെടുമ്പാശേരി ഹെലികോപ്ടർ അപകടം; അന്വേഷണം ഇന്ന് തുടങ്ങും,ടേക്ക് ഓഫിനിടെ ബാലൻസ് തെറ്റിയെന്ന് വിലയിരുത്തൽ

അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ ഇന്നലെ പടർന്ന തീ പൂർണമായി അണച്ചു. ഇനിയും തീപിടുത്തമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അഗ്നിശമന സേന ബ്രഹ്മപുരത്ത് തുടരുകയാണ്. കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോൾ പറഞ്ഞ സുരക്ഷാ ക്രമീകരണങ്ങൾ ഉടൻ നടപ്പിലാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ ദിവസത്തെ തീപിടുത്തിനുണ്ടായ സാഹചര്യവും അഗ്നിശമന സേന അന്വേഷിക്കുന്നുണ്ട്

ബ്രഹ്മപുരത്ത് സെക്ടർ ഒന്നിലാണ് ഇന്നലെ തീപിടിത്തം ഉണ്ടായത്. സെക്ടർ ഒന്നിൽ വലിയ തോതിൽ കൂട്ടിയിട്ടിരിക്കുന്ന മാലിന്യത്തിന്റെ അടിയിൽ നിന്നാണ് തീ ഉയർന്നതെന്നാണ് വിവരം. ഇതിന് മുമ്പ് ബ്രഹ്മപുരത്തുണ്ടായ തീപിടുത്തം ജനജീവിതം ദുസഹമാക്കിയിരുന്നു. 12 ദിവസത്തെ കൂട്ടായ പരിശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ബ്രഹ്‌മപുരം മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തവും പുകയും പൂര്‍ണമായി ശമിപ്പിക്കാനായത്. തുടർന്ന് ആരോഗ്യ പരിശോധന അടക്കം നടത്തിയിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios