സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണു; 20 കാരന്‍റെ മൃതദേഹം കണ്ടെത്തി

Published : Feb 06, 2023, 10:31 AM IST
സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ തെന്നിവീണു; 20 കാരന്‍റെ മൃതദേഹം കണ്ടെത്തി

Synopsis

 പുഴ മുറിച്ച് കടക്കാൻ  ശ്രമിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു.

രാജാക്കാട്: ഇടുക്കി മുതിരപ്പുഴയാർ ചുനയംമാക്കല്‍ വെള്ളച്ചാട്ടത്തിൽ കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ഹെദ്രബാദ് സ്വദേശിയായ സന്ദീപ് (20) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. സന്ദീപ് ഉള്‍പ്പെടെ അഞ്ചംഗ സംഘം മൂന്നാര്‍ സന്ദര്‍ശിച്ച ശേഷം തിരികെ ശ്രീനാരായണപുരം വെള്ളച്ചാട്ടം കാണാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്. പുഴ മുറിച്ച് കടക്കാൻ  ശ്രമിക്കുന്നതിനിടെ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച സന്ദീപ് കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീഴുകയായിരുന്നു.

അടിയൊഴുക്ക് കൂടുതലുള്ള സ്ഥലമായതിനാല്‍‌ സന്ദീപ് പെട്ടന്ന് മുങ്ങിത്താഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിരമറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും ഫയര്‍ ഫോഴ്സും സ്കൂമ്പാ ടീമും തെരച്ചില്‍ നടത്തിയെങ്കിലും ആദ്യം മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്ന് തൊടുപുഴയില്‍ നിന്നും സ്കൂബ ടീമംഗങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലൊനടുവിലാണ് സന്ദീപിന്‍റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്ക് ശേഷം സന്ദീപിന്‍റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More : ഓപ്പറേഷന്‍ 'ആഗ്'; വയനാട്ടില്‍ 109 ഗുണ്ടകള്‍ പൊലീസ് വലയില്‍, ലഹരിവില്‍പ്പനക്കാരും അഴിക്കുള്ളില്‍

PREV
Read more Articles on
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്ഥലം മാറ്റം ലഭിച്ച് ആലുവയിൽ എത്തിയത് രണ്ടാഴ്ച മുമ്പ്, പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ യുവാവ് മുങ്ങിമരിച്ചു