ആലപ്പുഴയിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Published : Mar 01, 2023, 07:50 PM ISTUpdated : Mar 02, 2023, 01:11 AM IST
ആലപ്പുഴയിൽ പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; യുവാവിന് ദാരുണാന്ത്യം, സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Synopsis

അപകടത്തിൽപ്പെട്ടവരെ പൊലീസ് ജീപ്പിലാണ് ആശുപത്രിയിൽ എത്തിച്ചത്

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ദേശീയപാതയിൽ കന്നുകാലി പാലം വട്ടുമുക്കിന് സമീപത്ത് പൊലീസ് ജീപ്പും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. സുഹൃത്തുക്കൾ സഞ്ചരിച്ച സ്കൂട്ടറും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു ഉണ്ടായ അപകടത്തിൽ തോട്ടപ്പള്ളി കൊട്ടാരവളവ് അനുരാഗം വീട്ടിൽ മഞ്ചേഷ്( 36) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് വിഷ്ണുവിനും അപകടത്തിൽ കാര്യമായി പരിക്കേറ്റിട്ടുണ്ട്. വിഷ്ണുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിൻ ശ്രദ്ധിച്ചില്ല; ഗുരുവായൂർ എക്സ്പ്രസ് ഇടിച്ച് സൈക്കോളജി വിദ്യാർഥിനി മരിച്ചു

ദേശീയപാതയിൽ കന്നുകാലി പാലം വട്ടുമുക്കിന് സമീപം കഴിഞ്ഞദിവസം രാത്രി 10:45 ആയിരുന്നു സംഭവം. മാരാരിക്കുളം പൊലീസ് സ്റ്റേഷനിലെ ജീപ്പിൽ പൊലീസുകാർ കേസ് സംബന്ധമായ ആവശ്യത്തിന് പള്ളിപ്പാട് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽപ്പെട്ടവരെ പൊലീസ് ജീപ്പിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ആദ്യം എത്തിച്ചു. ഇവിടെ നിന്ന് പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മഞ്ചേഷിന്‍റെ ജീവൻ രക്ഷിക്കാനായില്ല. മത്സ്യത്തൊഴിലാളിയാണ് മഞ്ചേഷ്. ഭാര്യ: ബിജുഷ, മകൻ: അനുരാഗ്.

തൃശ്ശൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, കോഴിക്കോട് സ്വദേശി മരിച്ചു

അതേസമയം തൃശൂരിൽ നിന്ന് പുറത്തുവന്ന മറ്റൊരു വാർത്ത എടക്കഴിയൂർ പഞ്ചവടിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കോഴിക്കോട് സ്വദേശി മരിച്ചു എന്നതാണ്. കോഴിക്കോട് ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ മുസ്തഫയാണ് അപകടത്തിൽ മരിച്ചത്. രാവിലെ 5.55 ന് പഞ്ചവടി സെന്ററിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് നിന്നും എടക്കഴിയൂർ തെക്കേമദ്രസയിലുള്ള ബന്ധുവീട്ടിലേക്ക് വരികയായിരുന്നു മുസ്തഫയും സുഹൃത്തും. റോഡ് മുറിച്ച് കടക്കുകയായിരുന്ന തമിഴ്നാട് സ്വദേശിയെ കാർ ഇടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട് എതിർദിശയിൽ നിന്നുവന്ന ലോറിയുമായി കൂട്ടി ഇടിക്കുകയുമായിരുന്നു. കാറില്‍ മുസ്തഫയ്ക്കൊപ്പമുണ്ടായിരുന്ന ചാലിയം സ്വദേശി പൊട്ടക്കണ്ടി വീട്ടിൽ അബുബക്കറിന് പരിക്കുണ്ട്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്പീഡ് ബോട്ട് എടുത്ത് കൊച്ചി തീരത്ത് അടുപ്പിച്ച ഇറാൻ കപ്പലിന്‍റെ ദൃശ്യം പകര്‍ത്തി, അറസ്റ്റിലായ മാധ്യമ പ്രവർത്തകർ റിമാൻഡിൽ
തുട‍ർച്ചയായി കറന്റ് പോയി, തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റിൽ 6 പേർ കുടുങ്ങി