കൊയിലാണ്ടിയില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

Published : Nov 03, 2025, 10:22 AM IST
Kerala Police

Synopsis

കൊയിലാണ്ടിയിൽ ഇലക്ട്രിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന കടയിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സിദ്ര എന്ന സ്ഥാപനം നടത്തുന്ന ഷിജാദ് ആണ് മരിച്ചത്. കടയുടെ ഷട്ടർ പകുതി തുറന്ന നിലയിൽ കണ്ട ജീവനക്കാരനാണ് മൃതദേഹം ആദ്യം കണ്ടത്.

കോഴിക്കോട്: ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്യുന്ന കടയില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍. സ്വന്തമായി നടത്തുന്ന കടയില്ലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടി സികെജി ബില്‍ഡിംഗിലാണ് സംഭവം. ഷിജാദ് ആണ് ആത്മഹത്യ ചെയ്തത്. ഈ ബില്‍ഡിംഗില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ റിപ്പയര്‍ ചെയ്ത് നല്‍കുന്ന സിദ്ര എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഷിജാദ്.

കടയുടെ ഷട്ടര്‍ പകുതി തുറന്ന നിലയില്‍ കണ്ട് ജീവനക്കാരന്‍ കയറി നോക്കിയപ്പോഴാണ് ഷിജാദിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. ഞായറാഴ്ച ആയതിനാല്‍ ഈ ബില്‍ഡിംഗിലെ മറ്റു കടകളെല്ലാം അവധിയായിരുന്നു. പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV
Read more Articles on
click me!

Recommended Stories

എറണാകുളത്ത് വോട്ട് ചെയ്യാനെത്തി കുഴഞ്ഞുവീണ് മരിച്ചത് മൂന്ന് പേർ
തള്ള് തള്ള് തള്ള്...!ജീവനുള്ള കൂറ്റൻ തിമിംഗല സ്രാവ് മത്സ്യബന്ധന വലയിൽ കുരുങ്ങി കരയ്ക്കടിഞ്ഞു, പ്രദേശവാസികൾ രക്ഷപ്പെടുത്തി