
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ യുവാവിനെ വെട്ടിക്കൊന്നു. ആനക്കല്ല് സ്വദേശി മണികണ്ഠനാണ് (35)മരിച്ചത്. ആനക്കല്ല് സ്വദേശി ഈശ്വരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ പ്രതി രക്ഷപ്പെട്ടെന്നും പൊലീസ് വ്യക്തമാക്കി. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്. അതേസമയം, പ്രതി മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരും തമ്മിലുള്ള വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.