വീട്ടില്‍ അതിക്രമിച്ച് കയറി 90 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്, രണ്ടര ലക്ഷം പിഴ

Published : Oct 31, 2021, 07:20 AM IST
വീട്ടില്‍ അതിക്രമിച്ച് കയറി 90 വയസുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്, രണ്ടര ലക്ഷം പിഴ

Synopsis

വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത്,  ഇതു മനസ്സിലാക്കിയ പ്രതി രാത്രി വീടിന്റെ ഓടിളക്കി അകത്തുകടന്ന് വയോധികയെ പീഡിപ്പിക്കുകയായിരുന്നു. 

ഹരിപ്പാട്: വീടിന്റെ ഓടിളക്കി അകത്തുകടന്ന് തൊണ്ണൂറു വയസ്സുള്ള സ്ത്രീയെ പീഡിപ്പിച്ച(Rape) കേസിൽ വിധി പറഞ്ഞ് കോടതി(Court). പ്രതിക്ക് ജീവപര്യന്തം(life time imprisonment) കഠിന തടവ്.  മാവേലിക്കര കണ്ടിയൂർ കുരുവിക്കാട് ബിന്ദു ഭവനത്തിൽ ഗിരീഷിനാണ്(27)  വയോധികയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. 

ഹരിപ്പാട് അതിവേഗ കോടതി ജഡ്ജി കെ. വിഷ്ണുവാണു ശിക്ഷ വിധിച്ചത്. 2017 മാർച്ച് 29ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. വയോധിക വീട്ടിൽ ഒറ്റയ്ക്കായിരുന്ന സമയത്ത്,  ഇതു മനസ്സിലാക്കിയ പ്രതി രാത്രി വീടിന്റെ ഓടിളക്കി അകത്തുകടന്ന് വയോധികയെ പീഡിപ്പിക്കുകയായിരുന്നു. രാവിലെ മകൾ മടങ്ങിയെത്തിയപ്പോഴാണു മുറിവേറ്റ നിലയിൽ വയോധികയെ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പീഡനം നടന്ന് ഒരു മാസത്തിനു ശേഷം വയോധിക മരണപ്പെട്ടിരുന്നു. സംഭവം നടന്ന് നാല് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്. രഘു ഹാജരായി.

Read More: ചേർത്തലയിൽ വനിതാ പൊലീസ് ഓഫീസര്‍ക്ക് നേരെ ആക്രമണം, ബൈക്കിലെത്തി മാലപൊട്ടിക്കാന്‍ ശ്രമം

PREV
Read more Articles on
click me!

Recommended Stories

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ
ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി