കാറുകൾ തമ്മിൽ കൂട്ടി മുട്ടി, സംഘർഷം; യുവാക്കൾ തമ്മിലെ കത്തിക്കുത്ത്, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Published : Sep 03, 2025, 03:34 PM IST
Youth clash

Synopsis

പാലക്കാട് അലനല്ലൂരിൽ 40 ഓളം വരുന്ന സംഘം അഞ്ച് യുവാക്കളെ മർദ്ദിക്കാൻ എത്തുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്.

പാലക്കാട്: പാലക്കാട് അലനല്ലൂരിൽ സംഘർഷത്തിനിടെ യുവാക്കൾ തമ്മിലെ കത്തിക്കുത്ത്. സംഭവത്തിന്‍റെ കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 40 ഓളം വരുന്ന സംഘം അഞ്ച് യുവാക്കളെ മർദ്ദിക്കാൻ എത്തുന്ന സിസിടിവി ദൃശ്യമാണ് പുറത്തുവന്നത്. സംഘം കാർ തകർക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഓഗസ്റ്റ് 31 നാണ് സംഭവം നടന്നത്. അലനെല്ലൂർ ചന്തപടിയിൽ വെച്ച് കാറുകൾ തമ്മിൽ കൂട്ടി മുട്ടിയതാണ് സംഘർഷത്തിന് കാരണം.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്