
2026 തുടങ്ങയിതോടെ, സോഷ്യൽ മീഡിയയിൽ ശ്രദ്ധേയാകർഷിക്കുന്ന ഒന്നാണ് റെട്രോ ട്രെൻഡ് ട്രെൻഡ്. 2026ൽ നിന്ന് 2016-ലെ cultural styleഉം കാഴ്ച്ചകളുമാണ് ഇൻസ്റ്റഗ്രാമിലൂടെ ഉപയോക്താക്കൾ വ്യാപകമായി അടുത്തിടെ പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. 10 വർഷം മുൻപുള്ള പഴയ ചിത്രങ്ങൾ, വീഡിയോകൾ ഫിൽറ്റിട്ട് എഡിറ്റ് ചെയ്ത ചിത്രങ്ങൾ, 2016ലെ ഫാഷൻ, ട്രെൻഡ്സ്, internet habits, pop culture എന്നിങ്ങനെ ഓർമ്മകൾ പുതുക്കയാണ് നിരവധി പേർ. ഈ മൂവ്മെന്റിനെ “2026 is the new 2016” എന്ന പേര് കൊടുത്തിരിക്കുകയാണ് സാമൂഹ്യ മാധ്യമ ലോകം.
2026 ജനുവരി ആദ്യ രണ്ട് ആഴ്ചകളിൽ 2016 എന്ന സേർച്ച് 452% വർദ്ധിച്ചുവെന്നാണ് ബിബിസിയുടെ റിപ്പോർട്ട്. ഈ കുതിപ്പ് വ്യക്തമാക്കുന്നത് ആളുകൾ സോഷ്യൽ മീഡിയയെ കൂടുതൽ creative ആയും ഫോൺ വിളികളിൽ നിന്ന് ഓൺലൈൻ കമ്യൂണിക്കേഷനായും എത്രത്തോളം പരിണമിച്ചു എന്ന് വീണ്ടും ഓർത്തെടുക്കുന്നു എന്നാണ്.
ആളുകൾ TikTokലും Instagramലും fade ഫിൽറ്ററുകളും മ്യൂട്ടഡ് കളറുകളും ലോ ക്വാളിറ്റി ചിത്രങ്ങളും ചെറിയ വീഡിയോകളും ആണ് കൂടുതലായും പോസ്റ്റ് ചെയ്തിരുന്നത്. 2016ലെ ആദ്യ സ്മാർട്ട്ഫോൺ ക്യാമറകളോ സാമൂഹ്യമാധ്യമ ആപ്പുകളോ ഉപയോഗിച്ച് എടുത്ത ചിത്രങ്ങൾ, സ്നാപ് ചാറ്റ് പപ്പി ഫിൽറ്ററുകളുള്ള സെൽഫികൾ, പോക്കിമോൺ ഗോ ഗെയിമിന്റെ സ്ക്രീൻ ഷോട്ട് എന്നിങ്ങനെ യൂസേഴ്സ് പങ്കുവെയ്ക്കുന്ന 2016ലെ മെമ്മറി പോസ്റ്റുകളിലുണ്ട്.
ഏതാണ്ട് 56 മില്യൺ വീഡിയോകളാണ് ഇത്തരത്തിൽ 2016 aesthetic ഉപയോഗിച്ച് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. പല ക്രിയേറ്റർമാരും അവരുടെ പഴയ ഗാലറിയിലേക്ക് തിരിച്ചുപോകുമ്പോൾ മറ്റു ചിലർ പുതിയ ഡിവൈസുകൾ ഉപയോഗിച്ച് fade ആക്കി, ഗ്രെയ്നി എഫക്ട് ഇട്ട് പഴയ ചിത്രങ്ങൾ റീക്രിയേറ്റ് ചെയ്യുകയുമാണ്.
നിരവധി സെലിബ്രിറ്റീസും ഈ ട്രെൻഡിന്റെ ഭാഗമാണ് എന്നതാണ് പ്രത്യേകത. ഹോളിവുഡിലെ Selena Gomez, Kylie Jenner, Taylor Swift മുതൽ ബോളിവുഡിൽ Alia Bhatt, Kareena Kapoor Khan, Ananya Panday എന്നിങ്ങനെ മലായാളി താരങ്ങളിലേക്കും നീളുന്നു 2016 throwback" content വൈറൽ പോസ്റ്റുകൾ.
ഇത്തരം പോസ്റ്റുകൾ വളരെ അധികം ഉപയോക്താക്കളിലേക്ക് എത്തിയതോടെ ഈ ട്രെൻഡിന് കൂടുതൽ ശ്രദ്ധ ലഭിക്കുകയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലുടനീളം ഇത് പിന്തുടരുകയും ചെയ്യുന്നുണ്ട്. മാത്രമല്ല, പഴയ പാട്ടുകൾ, ഫാഷൻ, സോഷ്യൽ മീഡിയ സ്റ്റൈലുകൾ വീണ്ടും ഓൺലൈനിൽ ട്രെൻഡാകാനും ഇത് ആഗോളതലത്തിൽ യുവാക്കളെ സ്വാധീനിക്കാനും സാധിച്ചു.
എന്തുകൊണ്ട് 2016ലേക്ക് പോകുന്നു എന്ന് ചോദിച്ചാൽ, കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ലോകം അതിജീവിച്ച വിവിധ സാഹചര്യങ്ങൾ തന്നെയാണ് സാക്ഷ്യം. കോവിഡ് മഹാമാരിയും പുതിയ നേതാക്കന്മാരുടെ വരവും എഐ ടൂളുകളൂടെയും പുതിയ സോഷ്യൽ മീഡിയ ക്രിയേറ്റർമാരുടെ വരവും വളർച്ചയും എല്ലാം കഴിഞ്ഞ് പത്ത് വർഷത്തിന് ശേഷം ഉണ്ടാക്കിയ വലിയ വേഗതയേറിയ മാറ്റങ്ങളാണ്. ഒരിക്കലും ഈ ട്രെൻഡ് 2016 പ്രശ്നങ്ങളില്ലാത്ത കാലഘട്ടം എന്ന് സൂചിപ്പിക്കുന്നതല്ല, മറിച്ച്, കടന്നുപോയ സമയം ആളുകൾ ഒരുമിച്ച് കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്തു എന്തെല്ലാം മാറ്റങ്ങളുണ്ടായി എന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്.
ജീവിതശൈലിയും Malayalam Magazine ഉൾപ്പെടെ ആഴത്തിലുള്ള ലേഖനങ്ങൾ, Malayalam special features വ്യക്തിചിത്രങ്ങൾ എന്നിവയുമായി ഏഷ്യാനെറ്റ് ന്യൂസ് മലയാളം മാഗസിന്‍ വായനാനുഭവം സമ്പുഷ്ടമാക്കൂ — ചിന്തിപ്പിക്കുന്ന കഥകളും ജീവിതത്തെ സ്പർശിക്കുന്ന വിഷയങ്ങളും ഒരുമിക്കുന്ന വേദി Asianet News Malayalam ൽ
മാത്രം