ഒരു കുഞ്ഞുകാര്യം, ഈ ടാക്സി ഡ്രൈവര്‍ക്ക് നല്‍കിയത് വലിയ സന്തോഷം

By Web TeamFirst Published Dec 15, 2018, 12:15 PM IST
Highlights

ആറ് മണിക്കൂര്‍ ഡ്രൈവിന് ശേഷം അവര്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെത്തി. എലുമലായി അപ്പോഴേക്കും തളര്‍ന്നിരുന്നു. ''ട്രാവല്‍ ഏജന്‍സി അവരുടെ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി എന്തുകൊണ്ടാണ് ഒന്നും ചെയ്യാത്തത് എന്ന് ഞാന്‍ ചിന്തിച്ചു. അവര്‍ പലപ്പോഴും വാഹനങ്ങളില്‍ തന്നെ കിടന്നുറങ്ങുകയാണ് ചെയ്യാറ്. 

സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് വേലക്കാരിയെ നിര്‍ത്തി സിനിമ കണ്ടു എന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. സംഭവത്തില്‍ പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായതുമില്ല. ഏതായാലും അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന് ചെന്നൈ സ്വദേശി ആരതി പറയുന്നതൊന്ന് കേള്‍ക്കാവുന്നതാണ്. 

ചെറിയ ചില കാര്യങ്ങള്‍ ചിലപ്പോള്‍ മറ്റൊരാള്‍ക്ക് വലിയ സന്തോഷം നല്‍കും. ആരതി മധുസൂദനനും ഒരു കുഞ്ഞു കാര്യമേ ചെയ്തുള്ളൂ. അത് ഒരു ടാക്സി ഡ്രൈവര്‍ക്ക് നല്‍കിയ സന്തോഷം പക്ഷെ വളരെ വലുതാണ്. ഒരു വ്യക്തി എന്ന നിലയില്‍ തന്‍റെ വളര്‍ച്ചയ്ക്ക് വേണ്ടിയാണ് താന്‍ ഇങ്ങനെ ചെയ്യുന്നതെന്നാണ് ആരതി പറയുന്നത്. എന്താണ് ആരതി ചെയ്തതെന്നല്ലേ?

ആരതിയും കുടുംബവും ചെന്നൈയില്‍ നിന്ന് 200 കിലോ മീറ്റര്‍ മാറിയുള്ള ചിദബംരത്തേക്ക് ടാക്സി ബുക്ക് ചെയ്തതാണ്. രാത്രിയില്‍ പോകാനാണ് വണ്ടി ബുക്ക് ചെയ്തത്. യാത്ര തുടങ്ങിയപ്പോള്‍ ആരതി ഡ്രൈലവര്‍ എലുമലായിയോട് സംസാരിച്ചു തുടങ്ങി. 

''തന്‍റെ ലോണ്‍ അടച്ചു തീര്‍ക്കുന്നതിനായി അദ്ദേഹം വളരെ അധികം കഷ്ടപ്പെട്ട് ജോലി ചെയ്യുന്നുണ്ടെന്ന് എനിക്ക് മനസിലായി. രാവിലെയും രാത്രിയും അദ്ദേഹം ടാക്സിയോടിച്ചു. മക്കള്‍ക്ക് ഒരു നല്ല ഭാവിക്ക് വേണ്ടി പലപ്പോഴും ഉറങ്ങാതെയാണ് ജോലി ചെയ്തിരുന്നത്. പലപ്പോഴും കുഞ്ഞുങ്ങളെ കാണാന്‍ പോലും കഴിഞ്ഞിരുന്നില്ല. തിരുപ്പതിയില്‍ നിന്നും ഒരു ഓട്ടം കഴിഞ്ഞയുടനാണ് നമ്മുടെ ഓട്ടം അദ്ദേഹം ഏറ്റെടുത്തത്. '' ആരതി പറയുന്നു.

ആറ് മണിക്കൂര്‍ ഡ്രൈവിന് ശേഷം അവര്‍ ബുക്ക് ചെയ്തിരുന്ന ഹോട്ടലിലെത്തി. എലുമലായി അപ്പോഴേക്കും തളര്‍ന്നിരുന്നു. ''ട്രാവല്‍ ഏജന്‍സി അവരുടെ ഡ്രൈവര്‍മാര്‍ക്ക് വേണ്ടി എന്തുകൊണ്ടാണ് ഒന്നും ചെയ്യാത്തത് എന്ന് ഞാന്‍ ചിന്തിച്ചു. അവര്‍ പലപ്പോഴും വാഹനങ്ങളില്‍ തന്നെ കിടന്നുറങ്ങുകയാണ് ചെയ്യാറ്. എലമുലായിക്ക് ആവശ്യത്തിന് വിശ്രമം വേണമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് നമുക്ക് മുറി ബുക്ക് ചെയ്തിരുന്ന അതേ ഹോട്ടലില്‍ അദ്ദേഹത്തിനും ഒരു മുറി ബുക്ക് ചെയ്തു. ഇതൊരു അഭിനന്ദിക്കേണ്ട സംഗതി ഒന്നുമല്ല. ജാതീയതയും തൊട്ടുകൂടായ്മയുമെല്ലാം പലതരത്തില്‍ നമ്മുടെ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് നിങ്ങള്‍ സോഫയിലിരിക്കുമ്പോള്‍ വീട്ടുജോലിക്കാരിയെ നിലത്തിരുത്തുന്നത്'' എന്നും ആരതി പറയുന്നു. 

ഇത്തരം പ്രവൃത്തികള്‍ നമ്മള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്. എലുമലായിക്ക് ഒരു  ഹോട്ടല്‍ മുറി ബുക്ക് ചെയ്യാനായില്ല. അദ്ദേഹത്തിന്‍റെ ഉറക്കം, സൌകര്യം ഒക്കെ നമ്മുടേതു പോലെ തന്നെ പ്രധാനമല്ലേ? അല്ലെങ്കില്‍ അതിനേക്കാള്‍ പ്രധാനമല്ലേ? അതുകൊണ്ടാണ് അദ്ദേഹത്തിനും മുറി ബുക്ക് ചെയ്തത്. 

20 വര്‍ഷത്തെ തന്‍റെ ഡ്രൈവര്‍ ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു കസ്റ്റമറെ കിട്ടുന്നതെന്ന് എലുമലായിയും പറയുന്നു. പിറ്റേന്ന് പുലര്‍ച്ചെ അവര്‍ക്ക് പോകേണ്ടതുണ്ടായിരുന്നു. പക്ഷെ, ഞാന്‍ ഉറങ്ങുകയാണെന്ന് കരുതി അവര്‍ വൈകിയാണ് പോയത്. ഇത്രയും ഹൃദയമുള്ള കസ്റ്റമറെയൊന്നും കാണാറില്ലെന്നും അദ്ദേഹം പറയുന്നു. 

click me!